സൗദിയിൽ പുതിയ 102 കോവിഡ്​ കേസുകൾ

റിയാദ്​: സൗദിയിൽ പുതുതായി 102 പേർക്ക് കൂടി​ കോവിഡ് സ്ഥിരീകരിച്ചു. 113 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 754,340 ഉം രോഗമുക്തരുടെ എണ്ണം 742,019 ഉം ആയി. രാജ്യത്ത്​ പുതുതായി ഒരു മരണവും റിപ്പോർട്ട്​ ചെയ്തിട്ടില്ല.

ഇതോടെ രാജ്യത്തെ ആകെ മരണം 9,093 ആയി തുടരുന്നു. നിലവിൽ 3,228 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 52 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.36 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 27, റിയാദ്​ 18, മദീന 16, മക്ക 14, ത്വാഇഫ് 6, ദമ്മാം 5, അബഹ 4, ജീസാൻ 2.

Tags:    
News Summary - 102 new Covid cases in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.