ദമ്മാം: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ നടക്കുന്ന 10ാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ സൗദിയിലെ കിഴക്കൻ പ്രവിശ്യാ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ പ്രസിഡൻറ് ഫാറൂഖ് സ്വലാഹി ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 10 മുതൽ വൈകീട്ട് വരെ നീണ്ടുനിന്ന ഏകദിന പഠനക്യാമ്പ് വിവിധ സെഷനുകളാൽ സമ്പന്നമായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ചാപ്റ്ററുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടന്ന എസ്കോമിന് യൂസുഫ് കൊടിഞ്ഞി നേതൃത്വം നൽകി.
ആദർശ സെഷന് മുനീർ ഹാദിയും സംഘടനാ സെഷന് ഇഖ്ബാൽ സുല്ലമിയും ഫീഡ്ബാക് സെഷന് മുജീബ് കുഴിപ്പുറവും നേതൃത്വം നൽകി. സമാപന സംഗമത്തിൽ ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന സമ്മേളന പ്രമേയം സഹൽ ഹാദി റിയാദ് വിശദീകരിച്ചു. യുദ്ധത്തിെൻറ മറവിൽ ഫലസ്തീനിലെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്ന് തള്ളുന്ന ഇസ്രായേലിെൻറ ധാർഷ്ട്യത്തെ അപലപിച്ചും സ്വന്തം മണ്ണിൽ നിലനിൽപിനു വേണ്ടി പോരാടുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഫോക്കസ് സൗദി നാഷനൽ സി.ഒ.ഒ നസീമുസ്സബാഹ് പ്രമേയം അവതരിപ്പിച്ചു.
വഹീദുദ്ദീൻ കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ സെൻററുകളെ പ്രതിനിധീകരിച്ച് അബ്ദുൽ അഹദ് അൽഅഹ്സ, സലീം അരിയല്ലൂർ, അൻസാരി അൽഖോബാർ, ഉബൈദ് കക്കോവ്, അൻഷാദ് അബ്ബാസ്, റഷീദ് കൈപാക്കിൽ, ഷുക്കൂർ മൂസ, പി.കെ. ജമാൽ, എം.വി. നൗഷാദ്, സൌബീർ കൊല്ലം എന്നിവർ സംസാരിച്ചു. നസ്റുല്ല അബ്ദുൽ കരീം ദമ്മാം സ്വാഗതവും അബ്ദുൽ വഹാബ് ജുബൈൽ നന്ദിയും പറഞ്ഞു. അശ്റഫ് കക്കോവ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.