അൽ ഖോബാർ: ഖോബാർ സൗഹൃദ വേദി (കെ.എസ്.വി) ഈ വർഷത്തെ ഓണാഘോഷം അസീസിയ ഫാം ഹൗസിൽ വെച്ച് വിപുലമായി കൊണ്ടാടി. മാവേലി എഴുന്നെള്ളത്ത്, പൂക്കളം, പുലിക്കളി, വടം വലി, ഉറിയടി തുടങ്ങിയ തനതായ നാടൻ കളികളും കലാരൂപങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. ഡോ. അമിത ബഷീർ അവതാരകയായി തുടർന്നുനടന്ന കലാവിരുന്നിൽ കിഴക്കൻ പ്രവിശ്യയിലെ പ്രശസ്ത ഗായകരുടെ ഗാനമേളയും അലീന ഷിബുവിന്റെ നേതൃത്വത്തിൽ കെ.സ്.വി ബാലവേദി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. നൗഷാദ് ഇരിക്കൂർ, ഷിബു ഉണ്ണുണ്ണി, ഷാഫി മാസ്റ്റർ, ജോൺ കോശി, നസീബ് കലാഭവൻ എന്നിവർ സംസാരിച്ചു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എക്സിക്യൂട്ടിവ് അംഗങ്ങൾ വിതരണം ചെയ്തു. അഷ്റഫ് പെരിങ്ങോം, റസാഖ് ബാവു, മണിക്കുട്ടൻ പദ്മനാഭൻ, ഷിബു പുതുക്കാട്, ഷബീർ ഉണ്ണിയാങ്കൽ, സുനീർ ബാബു അറക്കൽ, ഷാനവാസ് മണപ്പള്ളി, വരുൺ സോണി, സജുരാജു, സൂരജ് സുധാകരൻ, അലൻ കെ. തോമസ്, മഞ്ജു മണിക്കുട്ടൻ, റാസിഫ, നസീറ അഷ്റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് മുസ്തഫ നാണിയൂർ സ്വാഗതവും ഷംസീർ കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.