റിയാദ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് വെള്ളിയാഴ്ച രാത്രി മീഡിയ വൺ സൂപ്പർ കപ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
ഫുട്ബാൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ആ ചരിത്ര നിമിഷങ്ങൾക്ക് സുലൈയിലെ അൽ മുതവ പാർക്ക് സ്റ്റേഡിയം സാക്ഷിയാകും. കൊട്ടും കുരവയും താളമേളങ്ങളുമായി വിശിഷ്ടാതിഥിയെ ടൂർണമെന്റ് കമ്മിറ്റിയും റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) ഭാരവാഹികളും മീഡിയവൺ ടീമും ചേർന്ന് വേദിയിലേക്ക് ആനയിക്കും.
കേരളത്തെ ഏറെ സ്നേഹിക്കുന്ന ഇവാൻ വുകോമനോവിച്ച് പുതിയ തലമുറക്ക് കാൽപ്പന്ത് കളിയെക്കുറിച്ച് വലിയ അവബോധം സൃഷ്ടിച്ച പരിശീലകൻ കൂടിയായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിനെ വാർത്തെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ക്രൊയേഷ്യയിൽനിന്നും വെള്ളിയാഴ്ച രാവിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഇവാൻ വുകോമനോവിച്ചിനെ മീഡിയവൺ പ്രതിനിധികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.