റിയാദ്: ലോക സ്നൂക്കർ ചാമ്പ്യൻ റോണി ഒ. സുള്ളിവന്റെ പേരിലുള്ള ലോകത്തിലെ ആദ്യത്തെ സ്നൂക്കർ അക്കാദമി റിയാദിൽ തുറന്നു. റിയാദ് സീസൺ വേദികളിലൊന്നായ ബൊളിവാർഡ് സിറ്റി ഏരിയയിലാണ് സ്നൂക്കർ അക്കാദമി. പൊതുവിനോദ അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബാഫറത്ത് ഉദ്ഘാടനം നിർവഹിച്ചു. റോണി ഒ. സുള്ളിവവും സൗദി സ്നൂക്കർ ഫെഡറേഷൻ പ്രസിഡന്റ് ഡോ. നാസർ അൽ ഷമാരിയും ചടങ്ങിൽ സംബന്ധിച്ചു. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണിത്.
അക്കാദമി തുറക്കുന്നത് സൗദിയിലെ സ്നൂക്കർ കളി രംഗത്തെ പരിപോഷിപ്പിക്കും. കളിപ്രേമികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ ടൂർണമെന്റുകൾ ഒരുക്കാനുമുള്ള പ്രധാന വേദിയായി അക്കാദമി മാറും. ഉദ്ഘാടനച്ചടങ്ങിനു ശേഷം റോണി ഒ സള്ളിവന്റെ സാന്നിധ്യത്തിൽ അക്കാദമിയിലെ പ്രധാന സ്നൂക്കർ ടേബിളിൽ ഓപ്പണിങ് ഷോട്ട് നടന്നു.
ആഗോളതലത്തിൽ മത്സരിക്കാനും വിവിധ ഫോറങ്ങളിൽ രാജ്യത്തിന്റെ പേര് ഉയർത്താനും കഴിവുള്ള ഒരു പുതിയ തലമുറ കളിക്കാരെ സൃഷ്ടിക്കാനാണ് അക്കാദമിയിലൂടെ റിയാദ് സീസൺ സംഘാടകർ ശ്രമിക്കുന്നത്. റോണി ഒ. സുള്ളിവനെപ്പോലുള്ളവരുമായി സഹകരിച്ച് സൗദി കളിക്കാരെ അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലിപ്പിക്കുന്നതിന് അന്തരീക്ഷം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.