ജിദ്ദ: സ്വകാര്യ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ തൊഴിലുടമയുടെ പീഡനം കാരണം ദുരിതത്തിലായ 12 മലയാളി ട്രെയിലർ ഡ്രൈവർമാർ നാട്ടിലേക്ക് പുറപ്പെട്ടു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ സഹായത്തോടെ ലേബർ ഓഫീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. ബുധനാഴ്ച രാത്രി 11 മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇവർ കൊച്ചിയിലേക്ക് തിരിച്ചു. മലബാർ മേഖലയിൽ നിന്നുള്ളവരാണ് തൊഴിലാളികൾ.
ജിദ്ദ അൽഖുംറയിലെ സ്വകാര്യ ട്രാൻസ്‌പോർട്ടിങ് കമ്പനിയിലായിരുന്നു 12 മലയാളികൾ ദുരിതത്തിലകപ്പെട്ടത്. നാല് മാസത്തിലേറെയായി ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു ഇവർ. ശമ്പളം ചോദിക്കുമ്പോൾ കമ്പനി നൽകാൻ തയാറായിരുന്നില്ലെന്നു മാത്രമല്ല ജോലി എടുക്കാൻ നിർബന്ധിക്കുകയും ശാരീരിക ഉപദ്രവം നേരിടേണ്ടി വരികയും ചെയ്തു ഇവർക്ക്. ട്രെയിലർ ഡ്രൈവർമാരായ ഇവരുടെ കഥ ‘ഗൾഫ് മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യൻ കോൺസുലേറ്റിെൻറ സഹായത്തോടെ തൊഴിലാളികൾ ലേബർ ഓഫീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവർക്ക് ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. പരാതി പരിഗണിച്ച അധികൃതർ അന്വേഷണ കമീഷനെ നിയമിക്കുകയും ഒത്തുതീർപ്പു ചർച്ചയുടെ അടിസ്ഥാനത്തിൽ കമ്പനി ഇവരുടെ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്കയക്കാൻ തയാറാവുകയുമായിരുന്നു.
ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ മടങ്ങിയത്. തങ്ങളുടെ പ്രശ്നത്തിൽ ഇടപെട്ട കോൺസുലേറ്റ് അധികൃതർക്കും മാധ്യമങ്ങൾക്കും സാമൂഹ്യ പ്രവർത്തകർക്കുമെല്ലാം നന്ദി രേഖപ്പെടുത്തിയാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.