ജിദ്ദ: സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 90ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300 തീർഥാടകർ ഹജ്ജിനെത്തും. ലോകത്തെ 90ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300 തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ ശനിയാഴ്ചയാണ് സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്.
മതകാര്യ വകുപ്പ് മേൽനോട്ടം വഹിക്കുന്ന ഖാദിമുൽ ഹറമൈൻ ഹജ്ജ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത്രയും പേർ ഹജ്ജിനെത്തുന്നത്. ഇൗ അവസരത്തിന് സൽമാൻ രാജാവിന് മതകാര്യ മന്ത്രിയും ഖാദിമുൽ ഹറമൈൻ ഹജ്ജ് പ്രോഗ്രാം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുൈശഖ് നന്ദി പറഞ്ഞു. ഒരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് രാജാവിന്റെ അതിഥികളായ എത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.