ജിദ്ദ: ഹജ്ജ് തീർഥാടകരുടെ യാത്രക്ക് മാത്രമായി സൗദി എയർലൈൻസ് 14 വിമാനങ്ങൾ ഒരുക്കി.തീർഥാടകരെ പുണ്യഭൂമിയിലെത്തിക്കുന്നതിന് 15 സ്റ്റേഷനുകളിൽ നിന്ന് 268 അന്താരാഷ്ട്ര സർവിസുകളും ആറ് സ്റ്റേഷനുകളിൽനിന്ന് 32 ആഭ്യന്തര സർവിസുകളും നടത്തും. ഏകദേശം 100 ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിൽനിന്നുള്ള ഷെഡ്യൂൾ ചെയ്തതും അധികവുമായ സർവിസുകൾക്ക് പുറമെയാണിത്.
ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് തീർഥാടകരെ എത്തിക്കുന്നതെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി.യാത്രയുടെ എല്ലാ ഘട്ടങ്ങളിലും എല്ലാ സേവന സൈറ്റുകളിലും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള എല്ലാ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോകുന്ന സമയത്ത് അനുയോജ്യമായ വിമാനങ്ങളും സീറ്റുകളും ഒരുക്കുമെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.