ജിദ്ദ: വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) 14ാം വാര്‍ഷികം ആഘോഷിച്ചു. അൽ റയ്യാന്‍ പോളിക്ലിനിക് ജനറൽ ഫിസിഷ്യന്‍ ഡോ. വിനീത പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജെ.കെ. സുബൈര്‍ അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും രക്ഷാധികാരി പി.എം. മായിന്‍കുട്ടി വിശദീകരിച്ചു. ഡോ. ഇന്ദു ആശംസ നേർന്നു. ജനറൽ സെക്രട്ടറി അബ്ദുൽ ഖാദര്‍ സ്വാഗതവും ട്രഷറര്‍ സുബൈര്‍ മത്താശേരി നന്ദിയും പറഞ്ഞു.
മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള മക്ക ഒ.ഐ.സി.സിയുടെ അവാര്‍ഡിന് അര്‍ഹനായ പി.എം. മായിന്കുട്ടിയെ ചടങ്ങിൽ ആദരിച്ചു. കൂട്ടായ്മയുടെ ഉപഹാരം മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് മുസാഫിര്‍ സമ്മാനിച്ചു.
ജുബൈലിൽ നടന്ന സി.ബി.എസ്.ഇ സൗദിതല ക്ലസ്റ്റര്‍ ഡിബേറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമ അബ്ദുൽ ഖാദറിനെയും നൃത്തരംഗത്തെ മികച്ച പ്രകടനത്തിന് യാസീന്‍ ഹാഷിമിനെയും മാധ്യമ പ്രവര്‍ത്തകരായ കബീര്‍ കൊണ്ടോട്ടിയും ജാഫറലി പാലക്കോടും ഉപഹാരം നൽകി ആദരിച്ചു.
തുടർന്ന് നടന്ന കലാപരിപാടികള്‍ക്ക് കോഓഡിനേറ്റര്‍ കലാം എടയാര്‍ നേതൃത്വം നൽകി. ഗാനസന്ധ്യയിൽ മുംതാസ് അബ്ദുറഹ്മാന്, സോഫിയ സുനിൽ, ബൈജുദാസ്, ഡോ. ഹാരിസ്, ചന്ദ്രു, മൗഷിമി ഷരീഫ്, കൂട്ടായ്മ അംഗങ്ങളായ കലാം, അന്‍വര്‍ തോട്ടുംമുഖം, സിമി അബ്ദുൽ ഖാദര്‍, മുഫ്സില ഷിനു, ഷിനു ജമാൽ, അമന് ഫൈസൽ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
അബ്ദുൽ ഖാദര്‍, സഹീര്‍ മാഞ്ഞാലി, ജോഷ് ല ഹാഷിം കുടുംബങ്ങളുടെ കപ്പിള്‍ ഡാന്‍സ്, ജെ.കെ. സുബൈര്‍ അവതരിപ്പിച്ച ഏകാംഗ നാടകം തുടങ്ങിയവ ശ്രദ്ധേയമായി. കുട്ടികളുടെ കലാവിരുന്നിൽ റീം ഫാത്തിമ അന്‍ഫൽ, റിഫ അന്‍ഫൽ, അമീറ സോണി, സമാ സഫീര്‍, ഐഷാ ഇസാന്, ഹനാന് സബീര്‍, സാലിഹ സൂസൺ, സാദിഹാ സൈനബ്, സാബിഹ ഷിനു, നദാ സഹീര്‍, നോവാ സഹീര്‍, അദ്നാന് സഹീര്‍, റിഷാന് റിയാസ്.
ഷാദിന് ഷബീര്‍, റഫാന് സാക്കിര്‍, റയ്യാന്‍ റഹീം എന്നിവര്‍ വിവിധ കലാപരിപാടികളുമായി വേദിയിലെത്തി. നദീറ കൊറിയോഗ്രഫി നിര്‍വഹിച്ച ഒപ്പന, കോൽക്കളി സംഘങ്ങൾ അരങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അബ്ദു സമദ്, പി.എ. അബ്ദുൽ റഷീദ്, പി.എ. അബ്ദുൽ ജലീൽ, ഫൈസൽ അലിയാര്, എം.എ. ഹാഷിം, അന്‍ഫൽ ബഷീര്‍.
സി.യു. ജമാൽ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുൽ ഹക്കീം, ടി.എ. നൗഷാദ്, ഷജീര്‍ അബൂബക്കര്‍, അജാസ് മുഹമ്മദ്, മുഹമ്മദ് റഫീഖ്, കെ.എസ്. അസീസ്, റഫീഖ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കൂപ്പൺ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.