റിയാദ്/ മലപ്പുറം: റിയാദിലെ മലപ്പുറത്തുകാരുടെ കൂട്ടായ്മ ‘റിമാൽ’ 16ാം വാർഷികത്തിനോടനുബന്ധിച്ച് കുടുംബസംഗമം നടത്തി. ‘റിമാൽ രോഗമുക്ത മലപ്പുറം’ കാമ്പയിനിന്റെ ഭാഗമായിട്ടുള്ള ബോധവത്കരണവും നടന്നു. കാരിബു റസിഡൻസി ഹാളിൽ നടന്ന സംഗമം റിമാൽ സ്ഥാപക പ്രസിഡൻറ് സലിം കളപ്പാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം തറയിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം പ്രദേശത്ത് മാരകരോഗങ്ങൾ കൊണ്ട് കഷ്ടതയനുഭവിക്കുന്ന 400 ഓളം കുടുംബങ്ങൾക്ക് റിമാൽ കൈത്താങ്ങാവുന്നുണ്ട്. ഒപ്പം റിയാദിൽ പ്രവാസികളുടെ പ്രശ്നങ്ങളിൽ റിമാലിന്റെ നിരന്തരമായ ഇടപെടലുകളും ഉണ്ടാകുന്നു.
ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപിന് യോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘റിമാൽ രോഗമുക്ത മലപ്പുറം’ പ്രവർത്തനങ്ങളുടെ രൂപരേഖ അമീർ കൊന്നോല അവതരിപ്പിച്ചു. ഭാവി പരിപാടികളായ ഡ്രസ് ബാങ്ക്, പാലിയേറ്റിവ് യൂനിറ്റുകളുമായി സഹകരിച്ചുള്ള ‘ലൈഫ് ലോങ് മെഡിസിൻ അസിസ്റ്റൻസ്’ പ്രോഗ്രാം, ഫുഡ് എയിഡ് എന്നിവ വിശദീകരിച്ച കൺവീനർ ബഷീർ അറബി, ഈ പരിപാടികൾ നടപ്പാക്കുന്നതിൽ അംഗങ്ങളുടെ തുടർന്നുള്ള സഹായവും അഭ്യർഥിച്ചു.
‘മാതൃക കുടുംബം’ എന്ന വിഷയത്തിൽ യു. റഷീദ ടീച്ചർ ക്ലാസെടുത്തു. അബ്ദുൽ അസീസ്, കുഞ്ഞീതു പുൽപ്പാടൻ, ഹസ്സൻ ഊരോത്തൊടി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മൂന്ന് വിഭാഗങ്ങളിലായി നടന്ന ചിത്രരചന മത്സരങ്ങളിൽ കളറിങ്ങിൽ ജുവാന ഫാത്തിമ, അഷ്റഫ് പൂവിൽ, മാസിൻ അലി പട്ടർകടവൻ, നൂറ ഫാത്തിമ, നൗഫിയ ബാനു എന്നിവരും പെൻസിൽ ഡ്രോയിങ്ങിൽ കെ.കെ. മുഹമ്മദ് നഹാൻ, ഹാഷിർ മുഹമ്മദ്, അനീസ് ബാബു, സൻഹ ഫാത്തിമ റാഫി തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് അർഹരായി.
അസ്മ ഷുക്കൂർ, ആബിദ ലത്തീഫ്, എസ്തർ ജെബിൻ സുനീറ ടീച്ചർ, സജ്ന റഷീദ്, സൈനബ ഉമർ, സലീന സലാം, സുബൈദ അമീർ, ഷിംന മജീദ്, മുനീറ മുഹമ്മദലി, ഷബ്ന ടീച്ചർ, മിഷ്ഹിമ ഷെറിൻ തുടങ്ങിയവർ ചിത്രരചന മത്സരം നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഉമർ പാലെങ്ങര, ഇക്ബാൽ കൊന്നോല, ബഷീർ പറമ്പിൽ, സി.എഫ്.സി മാലിക്, ഗഫൂർ തേങ്ങാട്, സലാം കോഡൂർ എന്നിവർ നൽകി. മുഹമ്മദ് റസിെൻറ ഖിറാഅത്തോടെ പരിപാടികൾക്ക് തുടക്കമായി. ഉമർ കാടേങ്ങൽ സ്വാഗതവും അബ്ദുൽ റഷീദ് കൊട്ടേക്കോടൻ നന്ദിയും പറഞ്ഞു.
വി.വി. റാഫി, മജീദ് മൂഴിക്കൽ, നിഹാൽ ബഷീർ, ജാഫർ പുളിക്കതൊടി, പി.കെ. മുഹമ്മദലി, ഹനീഫ വടക്കേമണ്ണ, കെ.കെ. അനീസ് ബാബു, ലത്തീഫ് മുസ്ലിയാർ, കെ.പി. ഷംസു, ഹമീദ് ചോലക്കൽ, സാലിം തറയിൽ, ജാഫർ മൂഴിക്കൽ, ബാപ്പുട്ടി ഇരുമ്പൂഴി, കണ്ണാട്ടി ബഷീർ, നാസർ വാടാക്കളം, ഇശാൽ കളപ്പാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.