തബൂക്ക്: കിങ് സൽമാൻ റോയൽ സംരക്ഷിത ഭൂപ്രദേശത്ത് 19 മാനുകൾകൂടി എത്തി. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറുമായി സഹകരിച്ച് കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്മെൻറ് അതോറിറ്റിയാണ് ‘റീം’ ഇനത്തിൽപ്പെട്ട മാനുകളെ ‘ഖൻഫ’ പ്രദേശത്ത് എത്തിച്ച് തുറന്നുവിട്ടത്. റിസർവ് ഡയറക്ടർ ബോർഡ് ചെയർമാന്റെ ഉപദേഷ്ടാവ് അമീർ മിത്അബ് ബിൻ ഫഹദ് ബിൻ ഫൈസൽ, അതോറിറ്റി സി.ഇ.ഒ അബ്ദുല്ല ബിൻ അഹമദ് അൽഅമർ, തൈമാഅ് ഗവർണർ സഅദ് ബിൻ നാഇദ്ഫ് അൽസുദൈരി എന്നിവർ സന്നിഹിതരായിരുന്നു.
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുക, പരിസ്ഥിതിയിൽ അവയുടെ പങ്ക് പുനഃസ്ഥാപിക്കുക, സ്വയം പുനരുൽപാദനം, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്കും സുസ്ഥിരതക്കും സംഭാവന നൽകുക എന്നിവയാണ് മാനുകളെ പ്രദേശത്ത് തുറന്നുവിട്ടതിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം പരിസ്ഥിതിയും ജൈവവൈവിധ്യവുംകൊണ്ട് സമ്പന്നമായ ഒരു സുസ്ഥിര പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായി റിസർവിനെ മാറ്റുന്നതിനുമാണ്. സൗദിയിലെ ആറ് റോയൽ സംരക്ഷിത ഭൂപ്രദേശത്തെ ഏറ്റവും വലിയ റിസർവാണിത്. ഇതിന്റെ വിസ്തീർണം 1,30,700 കിലോമീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.