ജിദ്ദ: ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമായി സൗദി അറേബ്യ 20 ലക്ഷം ഡോളർ നൽകി. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ.ആർ.ഡബ്ല്യു.എക്കാണ് ജോർഡനിലെ സൗദി അംബാസഡർ നാഇഫ് ബിൻ ബന്ദർ അൽസുദൈരി ധനസഹായം കൈമാറിയത്. യു.എൻ.ആർ.ഡബ്ല്യൂ.എയുടെ കമീഷണർ ജനറലായ ഫിലിപ് ലസാരിനിക്കാണ് ചെക്ക് കൈമാറിയത്. ഷെഡ്യൂൾ ചെയ്ത വാർഷിക സംഭാവനയാണിത്.
ദുരിതാശ്വാസ സേവനങ്ങൾ തുടർന്നും നൽകാനും ഭക്ഷണവും മരുന്നും മനുഷ്യത്വപരമായ ആവശ്യങ്ങളും ഫലസ്തീൻ ജനതക്ക് ലഭ്യമാക്കാനുമാണ് ഈ സഹായം. യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ഈ പിന്തുണക്ക് ലാസാരിനി സൗദിയോട് നന്ദി പറഞ്ഞു. എപ്പോഴും സൗദി അറേബ്യ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുകയും അതിെൻറ മാനുഷിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏജൻസിക്കൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇപ്പോൾ ഞങ്ങൾക്ക് ഈ ഐക്യദാർഢ്യവും പിന്തുണയും എന്നത്തേക്കാളും ആവശ്യമാണ്. നിലവിൽ നിർണായക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഫലസ്തീൻ ജനതയെ പിന്തുണക്കാനുള്ള ഏജൻസിയുടെ ശ്രമങ്ങളെ പിന്തുണക്കാൻ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.