ദുബൈ: പാകിസ്താൻ സ്വദേശിയുടെ വൃക്കയിൽനിന്ന് ഷാർജയിലെ ഡോക്ടർമാർ നീക്കംചെയ്തത് 200 കല്ലുകൾ. നാല് വർഷത്തോളമായി ശാരീരിക പ്രയാസം അനുഭവിച്ചിരുന്ന മിയാൻ ഖാന്റെ വൃക്കയിൽനിന്നാണ് ബുർജീൽ സ്പെഷാലിറ്റി ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധർ ഇത്രയും കല്ലുകൾ നീക്കംചെയ്തത്. 12 വർഷമായി ദുബൈയിൽ താമസിക്കുന്ന മിയാൻ ഖാനിൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയാണ് 200 കല്ലുകൾ പുറത്തെടുത്തത്. 36mm x 41 mm വലുപ്പമുള്ള കല്ല് വരെ ലഭിച്ചതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. വൈഭവ് എ. ഗോർഡേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.