ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: തലസ്ഥാനത്തത്തെിയ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി സല്‍മാന്‍ രാജാവ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്‍െറ ഭാഗമായിരുന്നു സന്ദര്‍ശനം. വികസന പ്രവര്‍ത്തനങ്ങളിലും വ്യാപാര ബന്ധങ്ങളിലുമുള്ള ബന്ധം ദൃഢമാക്കാനും ഇതര മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയായതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യമാമ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരും സന്നിഹിതരായിരുന്നു. രാജ ഉപദേഷ്ടാവ് അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, അമീര്‍ മന്‍സൂര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഉര്‍ദുഗാനുള്ള ആദര സൂചകമായി കൊട്ടാരത്തില്‍ രാജാവ് ഉച്ചവിരുന്നുമൊരുക്കി. റിയാദ് കിങ് ഖാലിദ് അന്താരാഷട്ര വിമാനത്താവളത്തിലത്തെിയ തുര്‍ക്കി പ്രസിഡന്‍റിനെ രാജ ഉപദേഷ്ടാവും മന്ത്രിയുമായ അമീര്‍ ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് ബിന്‍ അബ്ദുല്‍ അസീസും വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈറും ചേര്‍ന്നാണ് സ്വീകരിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.