റിയാദ്: ഇന്ത്യന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ റിയാദിലത്തെി. സൗദി പെട്രോളിയം ആന്‍റ് മിനറല്‍ വകുപ്പ് സഹമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റിയാദില്‍ സൗദി മന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര പെട്രോള്‍ വിപണിയിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഊര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം, പെട്രോള്‍ വിപണിയുടെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ സൗദിയുടെ പങ്ക്, പരിസ്ഥിതി പ്രശ്നങ്ങള്‍, അന്തര്‍ദേശീയ യോഗങ്ങളില്‍ ഇരുരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്‍െറ ആവശ്യകത തുടങ്ങിയവ ഇരുമന്ത്രിമാരും ചര്‍ച്ച ചെയ്തു. സൗദി പെട്രോളിയം സഹമന്ത്രിയുടെ ഉപദേശകന്‍ ഡോ. ഇബ്രാഹീം അല്‍മുഹ്നാ, മന്ത്രാലയത്തിലെ മുതിര്‍ന്ന സാമ്പത്തിക നിരീക്ഷകന്‍ സഊദ് അല്‍ഹലൂലി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.