രാഷ്ട്ര നായകര്‍  റിയാദില്‍; ജി.സി.സി ഉച്ചകോടി ഇന്ന്

റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ രാഷ്ട്രനായകര്‍ ബുധനാഴ്ച ഉച്ചക്ക് മുമ്പ് തന്നെ റിയാദില്‍ എത്തി. സല്‍മാന്‍ രാജാവിന്‍െറ ആതിഥ്യത്തില്‍ ചേരുന്ന റിയാദ് ഉച്ചകോടിയില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് ആല്‍സഈദാണ് ആദ്യം റിയാദിലത്തെിയത്. 
ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, അബൂദബി ഭരണാധികാരിയും യു.എ.ഇ സൈനിക മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് ജാബിര്‍ അസ്സബാഹ് എന്നിവരും റിയാദില്‍ എത്തിച്ചേര്‍ന്നു. നേതാക്കളെ  കിങ് സല്‍മാന്‍ എയര്‍ബേസ് വിമാനത്താവളത്തില്‍ സല്‍മാന്‍ രാജാവ് നേരിട്ടത്തെി സ്വീകരിച്ചു. കൂടാതെ ജി.സി.സി രാജ്യങ്ങളുമായി ബുധനാഴ്ച നടന്ന പ്രത്യേക യോഗത്തിനും ഉച്ചകോടിയില്‍ അതിഥിയായി സംബന്ധിക്കാനുമായി മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനും റിയാദിലത്തെിയിട്ടുണ്ട്. അദ്ദേഹത്തെയും സല്‍മാന്‍ രാജാവ് തന്നെയാണ് സ്വീകരിച്ചത്.
വളരെ സുപ്രധാനമായ അജണ്ടയാണ് ജി.സി.സി ഉച്ചകോടിയുടെ മുന്നിലുള്ളതെന്നും അമേരിക്കയുമായി ഗള്‍ഫ് രാജ്യങ്ങളുടെ ദീര്‍ഘകാല സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഉച്ചകോടിയായിരിക്കും വ്യാഴാഴ്ച റിയാദില്‍ നടക്കുക എന്നും സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലതീഫ് അസ്സയ്യാനി പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.