മദീന: ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം വ്യാഴാഴ്ച മദീനയിലിറങ്ങും. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ 5101 വിമാനത്തില്‍ സൗദി സമയം രാവിലെ 5.30 ഓടെ മദീന അമീര്‍ മുഹമ്മദ്ബിനു അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ഹാജിമാര്‍ ഇറങ്ങുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 നാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്നത്.
സൗദിയിലുള്ള വിദേശ കാര്യ സഹമന്ത്രി വി.കെ. സിങ്, അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, മുഅസ്സസ പ്രതിനിധികള്‍, മദീന ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍, വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ഹാജിമാരെ സ്വീകരിക്കും. ആദ്യ സംഘത്തില്‍ 340 തീര്‍ഥാടകരാണ് മദീനയിലത്തെുന്നത്.
ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത് മസ്ജിദ് നബവിക്ക് സമീപത്തെ മാര്‍കസിയയിലുള്ള അല്‍ മുക്താര്‍ ഇന്‍റര്‍നാഷനല്‍ ഹോട്ടലിലാണ്. ഹജ്ജ് കഴിഞ്ഞ് ഇന്ത്യയിലേക്കുള്ള മടക്കം എയര്‍ ഇന്ത്യയുടെ 5102 വിമാനത്തില്‍ സെപ്റ്റംബര്‍ 17 ന് ജിദ്ദ വിമാനത്താവളം വഴിയായിരിക്കും. ഗുവാഹത്തി, മംഗലാപുരം, വാരണാസി, ഗയ, റാഞ്ചി, ലഖ്നോ, കൊല്‍ക്കത്ത, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ സംഘങ്ങളും വ്യാഴാഴ്ച മദീനയിലിറങ്ങും.
ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘമത്തെി
മദീന: ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനായി മലയാളികള്‍ ഉള്‍പെടെ ഇരുപതോളം ഡോക്ടര്‍മാരും മുപ്പത് പാര മെഡിക്കല്‍ ജീവനക്കാരും, മറ്റു സേവനങ്ങള്‍ക്കായുള്ള ജീവനക്കാരുമുള്‍പ്പെടെ മദീന ഹജ്ജ് മിഷന്‍ ഓഫിസിലത്തെി.
ജിദ്ദയില്‍ വിമാനമിറങ്ങിയ ഇവര്‍ ഉംറ കഴിഞ്ഞ് ഹജ്ജ് മിഷന്‍െറ കീഴിലുള്ള ബസ് മാര്‍ഗമാണ് മദീനയിലത്തെിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് ഡിസ്പെന്‍സറിയും ഹറമിന് പരിസരങ്ങളിലുണ്ട്. മസ്ജിദ് അബുദര്‍റിനടുത്തുള്ള ഹജ്ജ് മിഷന്‍ ഓഫിസിനോട് ചേര്‍ന്നാണ് മുഖ്യ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്. നാല് ആംബുലന്‍സ് ഉള്‍പെടെ രോഗികളെ കിടത്തി ചികിത്സിക്കാനായി പത്തോളം ബെഡുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.