റിയാദ്: സൗദിയുടെ വടക്കന്‍ അതിര്‍ത്തിയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായ വടക്കന്‍ റെയില്‍വേ 300 കി.മീറ്റര്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഹാഇല്‍, അല്‍ഖസീം മേഖലക്കിടയിലാണ് പുതിയ പരീക്ഷണം നടത്തിയത്. മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗതയിലുള്ള അത്യാധുനിക ട്രയിനാണ് വടക്കന്‍ റെയില്‍വേയില്‍ ഓടുക. പകല്‍ സമയത്ത് സേവനം നടത്തുന്ന വണ്ടികളില്‍ യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ കൂടുതലുണ്ടായിരിക്കും. രാത്രി വണ്ടിയില്‍ ഉറക്കത്തിനുള്ള സൗകര്യത്തിന് പുറമെ ചരക്കുകള്‍, വാഹനങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതിനും സൗകര്യമുണ്ടായിരിക്കും. പകല്‍ വണ്ടിയില്‍ 444 യാത്രക്കാര്‍ക്കും രാത്രി വണ്ടിയില്‍ 377 യാത്രക്കാര്‍ക്കുമാണ് സൗകര്യമുണ്ടാവുക.
2016 അവസാനത്തോടെ വടക്കന്‍ റെയില്‍വേ രാഷ്ട്രത്തിന് സമര്‍പ്പിക്കും. റിയാദ്, മജ്മഅ, അല്‍ഖസീം, ഹാഇല്‍, അല്‍ജൗഫ്, ഖുറയാത്ത് എന്നീ നഗരങ്ങളെ തമ്മിലാണ് ഇത് ബന്ധിപ്പിക്കുക. 13 ബോഗികളുള്ള വണ്ടിയില്‍ ഭക്ഷണശാലയും പ്രവര്‍ത്തിക്കുമെന്ന് റയില്‍വെ അധികൃര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.