??????? ????????? ????????? ???????????????????????? ??????? ????????? ????????

ഇന്ത്യന്‍, അറബിക് രുചിക്കൂട്ടുമായി ഗ്രാന്‍ഡ് ഡ്യൂണ്‍സ് നാളെ തുടങ്ങും 

ജുബൈല്‍: ഇന്ത്യന്‍ അറബിക് ഭക്ഷണ വൈവിധ്യങ്ങളുടെ പുതിയ രുചിക്കൂട്ടുമായി ജുബൈല്‍ മശ്ഹൂര്‍ സ്ട്രീറ്റില്‍ പഴയ പാണ്ടക്ക് സമീപം ഗ്രാന്‍ഡ് ഡ്യൂണ്‍സ് റെസ്റ്റോറന്‍റ് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജമെന്‍റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്സിനും സ്വദേശികള്‍ക്കും മജ്ലിസിനുമായി 156 ആളുകള്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സൗകര്യവും 80 പേരെ ഉള്‍കൊള്ളിക്കാവുന്ന പാര്‍ട്ടി ഹാളും ഗ്രാന്‍ഡ് ഡ്യൂണ്‍സിന്‍െറ പ്രത്യേകതയാണ്. ഭക്ഷണങ്ങള്‍ തനത് രുചിയില്‍ ഉപഭോക്താവിന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് അടുക്കള സംവിധാനം ചെയ്തിട്ടുള്ളത്. പരമ്പരാഗത ഇന്ത്യന്‍ രുചിഭേദങ്ങള്‍ക്ക് പുറമെ അറബികളുടെ ഇഷ്ട വിഭവങ്ങളായ മന്തി, മാസ്ബി, മാലുഗോത്, ഷവര്‍മ, കുനാഫ, വിവിധ തരം ജ്യൂസ്, ഐസ്ക്രീം എന്നിവയും ഇവിടെ ലഭ്യമാണ്. മികച്ച ശബ്ദവും വെളിച്ചവും ക്രമീകരിച്ച പാര്‍ട്ടി ഹാള്‍, പത്ത് പേര്‍ക്ക് ഇരിക്കാവുന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങ് ഹാള്‍ എന്നിവയും ഗ്രാന്‍ഡ് ഡ്യൂണ്‍സില്‍ സംവിധാനിച്ചിട്ടുണ്ട്. ആദ്യ രണ്ട് ദിവസം ഉപഭോക്താക്കള്‍ക്ക് അമ്പതു ശതമാനം ഡിസ്കൗണ്ട് നല്‍കാനും തീരുമാനിച്ചതായി മാനേജ്മെന്‍റ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സ്പോണ്‍സര്‍ ഫുഹൈദ് കഹ്താനി, സലിം ആലപ്പുഴ, മാനേജര്‍ ശ്യാം, ഇന്ത്യന്‍ മുഖ്യ ഷെഫ് രത്നാകരന്‍, അറബിക്  മുഖ്യ ഷെഫ് അബുജാസിം, ഖാന്‍, ഡിസൈനര്‍ റോണി തുടങ്ങിയവര്‍ പങ്കെടുത്തു.     
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.