ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ കനത്ത ഉഷ്ണം അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് തീര്‍ഥാകര്‍ക്ക് സൂര്യാതപമേല്‍ക്കാതിരിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം തയാറെടുപ്പ് ശക്തമാക്കി. ഉഷ്ണക്കാറ്റ് വീശുന്നതിലൂടെ തീര്‍ഥാടകര്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും പദ്ധതി തയാറാക്കിവരുന്നു.
ഇതിനായി മക്കയിലും സമീപത്തെ പുണ്യ സ്ഥലങ്ങളിലും മദീനയിലുമെല്ലാം പ്രത്യേകം ക്ളിനിക്കുകള്‍ സ്ഥാപിക്കും. ഉഷ്ണം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വേഗതയേറിയ ഫാനുകള്‍ ഉപയോഗിച്ച് തണുത്ത വെള്ളം തെളിക്കും. അതിലൂടെ കുളിര്‍ക്കാറ്റ് വീശി അന്തരീക്ഷം തണുപ്പിക്കാനാണ് പദ്ധതി. ഇതിന്‍െറ ഭാഗമായി മക്കയിലും പുണ്യ സ്ഥലങ്ങളിലും 200 ലധികം ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മദീനയിലും അന്തരീക്ഷം തണുപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. സൂര്യാതപമേല്ക്കുന്ന രോഗികളെ ചികില്സിക്കാനായി മക്കയിലും മദീനയിലുമുള്ള ആശുപത്രികളില്‍ പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.