മക്ക: മദീനയില്‍ നിന്ന് ഇന്ന് രാത്രി ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ എത്താനിരിക്കെ ഹജ്ജ് മിഷന്‍ ഓഫീസ് അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. പരാതികളുടെ പഴുതടക്കാനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളിലാണ് ഇന്‍ചാര്‍ജ് അബ്്ദുസ്സലാമിന്‍െറ നേതൃത്വത്തിലുള്ള ഹജ്ജ് മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വളണ്ടിയര്‍മാരും.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തിയതായി അബ്്ദുസ്സലാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് അജ്യാദ്, മിസ്ഫല , ഉമ്മുല്‍ ഖുറ റോഡ് , ശിഅബ് ആ മിര്‍, എന്നിവിടങ്ങളിലും ബാക്കി ഹാജിമാര്‍ക്ക് അസീസിയയിലെ മഹത്വത്തുല്‍ ബാങ്കിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. അസീസിയ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് ഹറമില്‍ എത്തുന്നതിനായി 200 ഹാജി മാര്‍ക്ക് ഒരു ബസ് എന്ന തോതില്‍ 24 മണിക്കൂറം വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. അസീസിയയിലും ശിഅബ് ആമിറിലും 140 കിടക്കകളുള്ള രണ്ട് ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലും 30 ഡിസ്പെന്‍സറികളിലുമായി 108 ഡോക്ടര്‍മാരും 142 പാര മെഡിക്കല്‍ സ്്റ്റാഫും 242 മറ്റു ജോലിക്കാരും 13 ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്.
കാണാതാവുന്ന ഹാജിമാരെ കണ്ടത്തെുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ജനറല്‍ വെല്‍ഫയര്‍ ഡെസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഹാജിമാര്‍ക്കു പരാതി അറിയിക്കാന്‍ 8002477786 എന്ന നമ്പറില്‍ വിളിക്കാം.
കേരള ത്തില്‍ നിന്നുള്ള വിവിധ സംഘടനകളുടെ വളണ്ടിയര്‍മാരുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ സേവനം സ്തുത്യര്‍ഹമാണെന്നും ഈ വര്‍ഷവും സജീവമായി രംഗത്തുണ്ടാവണമെന്നും ഹജ്ജ് മിഷന്‍ ആവശ്യപ്പെട്ടു.അബ്്ദുസ്സലാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.