???????? ????????? ????? ??????????? ???????? ????????? ????????????? ???????????? ???????????????? ???????? ????? ?????????? ???????? ?????? ??? ????????? ??????????

ലക്ഷത്തിലധികം തീര്‍ഥാടകര്‍ പുണ്യഭൂമിയിലത്തെി 

ജിദ്ദ: തീര്‍ഥയാത്രയുടെ പുണ്യം തേടിയത്തെിയ ഹാജിമാരുടെ എണ്ണം ലക്ഷം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. 1,29, 442 ഹജ്ജ് തീര്‍ഥാടകരാണ് ഇതുവരെയായി എത്തിയത്. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 44526 തീര്‍ഥാടകര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയും 84833 തീര്‍ഥാടകര്‍ മദീനയിലുമാണ് ഇറങ്ങിയത്. ജിദ്ദ, മദീന വഴിയുള്ള ഹജ്ജ് വിമാനങ്ങളുടെ വരവ് തുടരുകയാണ്. 8.5 ലക്ഷം തീര്‍ഥാടകര്‍ ജിദ്ദ വഴിയത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പല്‍ വഴി തീര്‍ഥാടകരുടെ വരവ്  തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളല്‍ ഈജിപ്ത്, സുഡാന്‍ എന്നീ രാജ്യങ്ങളിലെ കപ്പല്‍ വഴിയുള്ള തീര്‍ഥാടകരുടെ വരവ് തുടങ്ങും. ഇത്തവണ ഇരുരാജ്യങ്ങളില്‍ നിന്നായി ഏകദേശം 14475 തീര്‍ഥാടകര്‍ കപ്പല്‍ വഴിയത്തെുമെന്നാണ് കണക്ക്. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കരമാര്‍ഗമുള്ള തീര്‍ഥാടകരുടെ വരവും ഭാഗികമായി ആരംഭിച്ചു കഴിഞ്ഞു. സൗദിയുടെ വടക്കന്‍ മേഖലയിലെ അറാര്‍ അതിര്‍ത്തി വഴി തീര്‍ഥാടകരുടെ വരവ് തുടങ്ങി. ആദ്യ സംഘത്തെ വടക്കന്‍ അതിര്‍ത്തി മേഖല പാസ്പോര്‍ട്ട് മേധാവി ജനറല്‍ അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍അഹ്മദിയും സംഘവും ചേര്‍ന്നു സ്വീകരിച്ചു. മദീന വഴിയത്തെുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ നാല് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമാനത്താവള മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ഫാദില്‍ പറഞ്ഞു. 37 വിമാനകമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിമാനങ്ങളത്തെുന്നത് ആഗസ്റ്റ് 18നാണ്. 99 സര്‍വീസുകള്‍. ദുല്‍ഹജ്ജ് നാല് വരെ ഹജ്ജ് വിമാനങ്ങളത്തെുമെന്നും വിമാനത്താവള മേധാവി പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.