റിയാദ്: നീന്തല്‍ കുളത്തിലെ അമേരിക്കന്‍ ഇതിഹാസമായ മൈക്കല്‍ ഫെല്‍പ്സിന്‍െറ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ബ്രസീലിലെ റിയോ ഒളിമ്പിക്സിലെ ശനിയാഴ്ച സൗദിയുടെ കായിക ചരിത്രത്തില്‍ ഒരു പുതു അധ്യായം എഴുതിച്ചേര്‍ത്താണ് കടന്നുപോയത്. ഭൂമുഖത്തെ ഏറ്റവും വേഗമേറിയ വനിതയെ കണ്ടത്തൊനുള്ള നൂറു മീറ്റര്‍ ഓട്ടത്തിന്‍െറ പ്രാഥമിക റൗണ്ടില്‍ പങ്കെടുത്ത ആദ്യ സൗദി വനിതയെന്ന ബഹുമതി സ്വന്തം പേരില്‍ കുറിച്ച് കരീമാന്‍ അല്‍ ജദായീലാണ് ചരിത്രത്തിലേക്ക് ഓടിക്കയറിയത്.
ശനിയാഴ്ച നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ എട്ടു പേരില്‍ ഏഴാമതായി മത്സരത്തില്‍ നിന്ന് പുറത്തായെങ്കിലും ഈയിനത്തില്‍ പങ്കെടുത്ത ആദ്യ സൗദി വനിത എന്ന അനിഷേധ്യ റെക്കോര്‍ഡിനുടമയായാണ് 22 കാരി റിയോയില്‍ നിന്ന് മടങ്ങുന്നത്. 14.61 സെക്കന്‍ഡിലാണ് ഈ മിടുക്കി ഫിനിഷ് ലൈന്‍ തൊട്ടത്. അല്‍പ വസ്ത്രധാരികളായ ഓട്ടക്കാരികള്‍ക്കിടയില്‍ ശരീരം മുഴവന്‍ മറക്കുന്ന വസ്ത്രമണിഞ്ഞാണ് കരീമാന്‍ ഓടിയതെന്ന പ്രത്യേകത കൂടിയുണ്ട്. കരീമാനൊപ്പം അഫ്ഗാനില്‍ നിന്നുള്ള കാമിയ യൂസുഫി എന്ന താരവും ശരീരം മറച്ചുകൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് ഓടിയത്. ഇവര്‍ എട്ടാമതായി ഫിനിഷ് ചെയ്തു. ആദ്യമായാണ് വേഗക്കാരികളുടെ തട്ടകമായ 100 മീറ്ററില്‍ കഴിവ് തെളിയിക്കാന്‍ സൗദിയില്‍ നിന്നൊരു ഓട്ടക്കാരി ഒളിമ്പിക്സിലത്തെുന്നത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സൗദിയില്‍ സാറ അത്തര്‍ പങ്കെടുത്തതാണ് ഇതിന് മുമ്പുള്ള സൗദി വനിതകളുടെ ഒളിമ്പിക്സിലെ അത്ലറ്റിക്സ് പ്രാതിനിധ്യം.
വനിത മാരത്തണില്‍ സാറ അത്തര്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്. നാലു വനിതകളാണ് സൗദിയില്‍ നിന്ന് ഇത്തവണ ഒളിമ്പിക്സിനത്തെിയത്. ഇതില്‍ ഫെന്‍സിങ് താരം ലുബ്ന അല്‍ ഉമൈര്‍ കഴിഞ്ഞ ദിവസം ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ജൂഡോ താരമായ ഫഹ്മി പരശീലനത്തിനിടെ പരിക്കേറ്റ് പിന്മാറുകയും ചെയ്തു. മാരത്തണില്‍ ഞായറാഴ്ച ട്രാക്കിലിറങ്ങുന്ന സാറ അത്തറിലാണ് വനിത ഇനങ്ങളില്‍ ഇനിയുള്ള സൗദി പ്രതീക്ഷ. 2012ലാണ് സൗദി വനിതകള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഭരണകൂടം അനുമതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.