11,756 മൊബൈല്‍ കടകളില്‍ സൗദിവത്കരണം നടപ്പാക്കി

റിയാദ്: മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ നിര്‍ബന്ധമാക്കിയ സ്വദേശിവത്കരണം രാജ്യത്തെ 11,756 സ്ഥാപനങ്ങളില്‍ പൂര്‍ണമായി നടപ്പാക്കിയതായി തൊഴില്‍ വകുപ്പ് അറിയിച്ചു. നിയമം നടപ്പാക്കാത്ത 1128 കടകള്‍ അടപ്പിച്ചു. ഭാഗികമായി സ്വദേശിവത്കരണം നടപ്പാക്കിയ 150 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെപ്റ്റംബര്‍ മൂന്നിനാണ് സമ്പൂര്‍ണ സ്വദേശിവത്കരണം വേണമെന്ന നിയമം തൊഴില്‍ വകുപ്പ് കര്‍ശനമാക്കിയത്. ഇതുവരെയുള്ള കണക്കനുസരിച്ചാണ് ഇത്രയും കടകള്‍ നൂറു ശതമാനം സൗദി ജീവനക്കാരെ നിയമിച്ചത്. സ്വദേശികളെ നിയമിക്കാത്ത കടകള്‍ കണ്ടത്തെുന്നതിന്‍െറ ഭാഗമായി തൊഴില്‍ വകുപ്പ് മറ്റ് നാലു മന്ത്രാലയങ്ങളുമായി ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് നിയമം പാലിച്ച സ്ഥാപനങ്ങളുടെ എണ്ണം കണക്കാക്കിയത്. നിയമം നടപ്പാക്കുന്നതില്‍ നൂറു ശതമാനം വീഴ്ച വരുത്തിയ കടകള്‍ അധികൃതര്‍ അടച്ചു പൂട്ടി. 13,249 പരിശോധനകളാണ് തൊഴില്‍ വകുപ്പ് രാജ്യ വ്യാപകമായി നടത്തിയത്. ആഭ്യന്തരം, വാണിജ്യം, തദ്ദേശം, വാര്‍ത്താ വിനിമയം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ എത്തുന്നത്. താരതമ്യേന ചെറിയ നിയമലംഘനങ്ങള്‍ 1674 ഉടമകള്‍ക്ക് പിഴ ചുമത്തി. 1524 കടകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉന്നതാധികാര സമിതിക്കു വിട്ടു. ഇവര്‍ രേഖകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. മൊബൈല്‍ വില്‍പനയോ, അറ്റകുറ്റപ്പണിയോ സൗദികളല്ലാതെ ചെയ്യാന്‍ പാടില്ളെന്നാണ് നിയമം. തീരുമാനം നടപ്പാക്കിയതു മുതല്‍ വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. സ്വദേശികളുടെ സഹായത്തോടെ ഇപ്പോഴും വിദേശികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും തീരുമാനം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് കണ്ടത്തെിയതോടെ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനത്തെ ശക്തമായി നേരിടുമെന്നും കഴിഞ്ഞ ദിവസം തൊഴില്‍ വകുപ്പ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച പരാതികള്‍ rasd.ma3an.gov.sa എന്ന വെബ്സൈറ്റിലോ 19911 എന്ന ടോള്‍ഫ്രീ നമ്പറിലോ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.