ശമ്പളവും താമസരേഖയുമില്ലാതെ  ദുരിതത്തിലായ ആറ് ഇന്ത്യക്കാര്‍ കൂടി മടങ്ങി

ഖമീസ് മുശൈത്: ശമ്പളമോ താമസരേഖയോ ഇല്ലാതെ ഒന്നര വര്‍ഷത്തിലധികം ദുരിതമനുഭവിച്ച രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശികളായ 12 പേരില്‍ ആറുപേര്‍ ലേബര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് മടങ്ങി. അക്തര്‍ അലിഖാന്‍, രേഷ്മ ഖാന്‍, ജമീല്‍ ഖാന്‍, ഹമീദ് ഖത്താത്ത്, മുഹമ്മദ് യാഖൂബ് ഖാന്‍, ഷബീര്‍ ചാഗ്ന എന്നിവരാണ് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ പരാതി കോടതിയുടെ പരിഗണനയിലാണ്. ബാക്കി രണ്ടാളുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ ഒരാള്‍ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. 2014 മേയ് മാസത്തിലാണ് ഇവര്‍ മേസന്‍, പ്ളംബര്‍, ഇലക്ട്രീഷ്യന്‍ ജോലികള്‍ക്കായി സൗദിയില്‍ എത്തുന്നത്.  50,000 മുതല്‍ 80,000 രൂപ വരെ നാട്ടിലെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയാണ് ഇവര്‍ വിസ സംഘടിപ്പിച്ചത്. കടം വാങ്ങിയും പണയം വെച്ചുമാണ് ഇവര്‍ പണം കണ്ടത്തെിയത്. 
ഇവിടെയത്തെിയ ശേഷം നാല് പേര്‍ക്ക് മാത്രമേ സ്പോണ്‍സര്‍ ഇഖാമ എടുത്ത് കൊടുത്തിരുന്നുള്ളൂ. രേഖകളൊന്നുമില്ലാതെയാണ് മറ്റുള്ളവര്‍ ഇതുവരെ കഴിഞ്ഞത്. ആറ് മാസം ജോലി ചെയ്ത ഇവര്‍ക്ക് ആകെ ശമ്പളമായി കിട്ടിയത് രണ്ടായിരം റിയാലാണ്. ഇതേതുടര്‍ന്ന് ഇവര്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയെങ്കിലും സ്പോണ്‍സര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് നീണ്ടു പോയി. അതോടെ ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. എംബസിയില്‍ നിന്നും ഖമീസിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹീം പട്ടാമ്പിയെ ഇവരെ സഹായിക്കുന്നതിനായി നിയോഗിക്കുകയായിരുന്നു. പല തവണ നടന്ന സിറ്റിംഗില്‍ ആറ് പേര്‍ക്ക് എക്സിറ്റ് അടിച്ച് നല്‍കാന്‍ സ്പോണ്‍സര്‍ സമ്മതിച്ചു. നാല് പേര്‍ക്കുള്ള വിമാന ടിക്കറ്റ് എംബസി നല്‍കി. മറ്റ് രണ്ട് ആളുകള്‍ സ്വന്തമായി തന്നെ ടിക്കറ്റെടുത്തു. കേസ് നടന്ന് കൊണ്ടിരിക്കുന്ന മറ്റ് മൂന്ന് പേരെ വൈകാതെ തന്നെ നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്നും ഇബ്രാഹീം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.