കൊറിയന്‍ സഹകരണത്തോടെ ആണവ  നിലയങ്ങള്‍ നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനം 

റിയാദ്: കൊറിയയുമായി സഹകരിച്ച് ഊര്‍ജ ആവശ്യത്തിന് ചെറുകിട ആണവ നിലയങ്ങള്‍ നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഊര്‍ജ പ്രതിസന്ധിക്ക് ആണവോര്‍ജത്തെ അവലംബിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ആണവ ഗവേഷണ മേഖലയിലും കൊറിയയുടെ സഹകരണം തേടുമെന്ന് യോഗം വ്യക്തമാക്കി. 
സമാധാന ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കാന്‍ സൗദിയും കൊറിയയും തമ്മില്‍ ഒപ്പുവെച്ച കരാറിന്‍െറ അടിസ്ഥാനത്തിലാണ് നിലയങ്ങള്‍ നിര്‍മിക്കുന്നത്. സൗദി തലസ്ഥാനത്തെ കിങ് അബ്ദുല്ല ആണവോര്‍ജ സിറ്റിയാണ് കഴിഞ്ഞ വര്‍ഷം കൊറിയയുമായി കരാറില്‍ ഒപ്പുവെച്ചത്. അടിസ്ഥാന സൗകര്യ മേഖലയിലെ മുതല്‍ മുടക്കിന് ഏഷ്യന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് രൂപവത്കരിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗകാരം നല്‍കി. 
അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിലെ ബിക്കീനില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 29ന് ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് ഏഷ്യന്‍ ബാങ്ക് രൂപവത്കരിക്കാന്‍ അംഗീകാരം നല്‍കിയത്. വിവര സാങ്കേതിക രംഗത്ത് ചൈനയുമായുള്ള സഹകരണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ആവശ്യാര്‍ഥം ചൈനീസ് അധികൃതരുമായി വകുപ്പു മന്ത്രി വിശദമായ ചര്‍ച്ചകള്‍ നടത്തും. തുര്‍ക്കി, പാകിസ്താന്‍, ബൊര്‍കിനാഫാസോ, ഇന്തോനേഷ്യ, കാമറോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീവ്രവാദ ആക്രമണത്തെ യോഗം ശക്തമായ ഭാഷയില്‍ അപലപിച്ചു. തീവ്രവാദത്തിന്‍െറ പേരില്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് മുസ്ലിം രാജ്യങ്ങളാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.