ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു. പട്ടാമ്പി പള്ളിപ്പുറം ഇബ്രാഹിം കുട്ടിയുടെ മകന്‍ സൈനുദ്ദീന്‍ (33 ) ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ സമയമായിട്ടും ഉണരാതിരുന്നപ്പോള്‍ കൂടെയുള്ളവര്‍ വിളിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്. ദമ്മാം ടയോട്ടയിലെ താജ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ആറു മാസം മുമ്പാണ് ഈ ജോലിയില്‍ പ്രവേശിച്ചത്.
ദുബൈയില്‍ രണ്ടു വര്‍ഷവും സൗദിയില്‍ ഏഴ് വര്‍ഷവുമായി ജോലി ചെയ്തു. സഹോദരങ്ങളായ ഇബ്രാഹിം, സലീം എന്നിവര്‍ ദമ്മാം ജലവിയ്യയിലുണ്ട്. പരേതയായ ഖദീജയാണ് ഉമ്മ. ഭാര്യ നൂര്‍ജഹാന്‍. മകള്‍: രിഫ. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍. നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ ഷാജി വയനാട്, സലാം ജാജൂം എന്നിവര്‍ നേതൃത്വം നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.