റിയാദ്: അറബ് മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള വെല്ലുവിളികള്‍ ഉറച്ച കാല്‍വെപ്പോടെ നേരിടുന്നതിന് ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തണമെന്നും ഒന്നിച്ച് നില്‍ക്കണമെന്നും സൗദി മന്ത്രിസഭ അഭിപ്രായപ്പെട്ടു. ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് സഹകരണത്തിന്‍െറ മാര്‍ഗത്തില്‍ കൂടുതല്‍ മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെട്ടത്. ആഗോള ഭീഷണിയായ തീവ്രവാദത്തെ ചെറുക്കുന്നതിന് കൂട്ടായ്മ അനിവാര്യമാണ്. യുറോപ്യന്‍ യൂണിയനും ജി.സി.സി അംഗങ്ങളും ബ്രസല്‍സില്‍ ഒന്നിച്ചിരുന്നിരുന്നു. ഇതിന് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന യോഗം സ്വാഗതം ചെയ്തു. ഐ.എസിനെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വാഷിങ്ടണില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗം മികച്ച കാല്‍വെപ്പാണ്. സിറിയക്കും ഇറാഖിനും പുറത്തേക്ക് ഐ.എസ് വളരുന്നത് ചെറുക്കാന്‍ അന്താരാഷ്ട്ര സഖ്യം കൂടിയേ തീരു. ഈ ലക്ഷ്യത്തിന് കൂടുതല്‍ സഹകരണവും ചര്‍ച്ചയും ആവശ്യമാണ്. ഐ.എസ് വിരുദ്ധ യോഗത്തിന്‍െറ വിശദാംശങ്ങളും വിവിധ രാജ്യങ്ങളുടെ നിര്‍ദേശങ്ങളും മന്ത്രി സഭ ചര്‍ച്ച ചെയ്തു. ജര്‍മന്‍ നഗരമായ മ്യൂണിക്, അഫ്ഗാനിലെ കാബൂള്‍ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിത്തിലേക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുന്നതായും മന്ത്രിമാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.