നിയമപോരാട്ടത്തിനൊടുവില്‍ ഹുസൈന്‍ നാടണഞ്ഞു

ജിദ്ദ: അഞ്ചുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മലപ്പുറം കൊണ്ടോട്ടി കുറുപ്പത്തിലെ കൊടക്കാടന്‍ ഹുസൈന്‍ നാടണഞ്ഞു. 13 വര്‍ഷമുമ്പ് സൗദിയിലത്തെിയ ഹുസൈന്‍ തന്‍െറ വിസ മറ്റൊരു സ്പോണ്‍സറിലേക്ക് മാറ്റുന്നതിനുള്ള രേഖകളും പണവും പുതുതായി കണ്ടത്തെിയ സ്പോണ്‍സര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കലാവധി കഴിയാറായിട്ടും കഫാലത്ത് മാറാത്തതിനെ തുടര്‍ന്ന് സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ രേഖകള്‍ തിരിച്ചുനല്‍കി പുറത്തുനിന്ന് പുതുക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പുറത്തുള്ള ഏജന്‍റിന് നല്‍കി ഇഖാമ പുതുക്കി. ഇതിനിടെ രണ്ടുതവണ അവധിയില്‍ നാട്ടില്‍ പോവുകയും ചെയ്തു. ഇതിനിടയില്‍ മറ്റൊരു സ്വദേശി പൗരന്‍ തന്‍െറ കീഴിലുള്ള തൊഴിലാളിയെ കാണാനില്ളെന്ന് കാണിച്ച് ജവാസാത്തില്‍ പരാതി നല്‍കി. പരാതി പരിശോധിച്ച ജവാസാത്ത് ഉദ്യോഗസ്ഥര്‍ ഇയാള്‍ ഇടക്കിടെ നാട്ടില്‍ പോയതായും കണ്ടത്തെി. അറാറിലുള്ള ജവാസാത്തിന് കീഴിലുള്ള കൗണ്ടറില്‍ വെച്ചാണ് റീഎന്‍ട്രി നല്‍കിയതെന്ന് വ്യക്തമായതിന്‍െറ അടിസ്ഥാനത്തില്‍ അവിടെ നിന്ന് എക്സിറ്റ ്റീ എന്‍ട്രി രേഖപ്പെടുത്തിയ സേവനങ്ങള്‍ മുഴുവന്‍ ജവാസാത്ത് റദ്ദാക്കി. ഇതിനിടെ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നത്തെിയ ഹുസൈനെ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും അറാറില്‍ നിന്നാണ് ജവാസാത്ത് സര്‍വീസ് നടത്തിയതെന്ന് കണ്ടത്തെിയതിനാല്‍ ഷറഫിയ്യ തര്‍ഹീലിലേക്ക് മാറ്റുകയും ചെയ്തു. ഒരുവര്‍ഷം തര്‍ഹീലില്‍ കഴിഞ്ഞ ഹുസൈനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി അബുഹനീഫ സ്വദേശിയുടെ സഹായത്തോടെ ജാമ്യത്തിലിറക്കി. പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ജവാസാത്ത് അറാറിലായതിനാല്‍ കേസിനായി ജിദ്ദക്ക് പുറമെ അധികൃതരുടെ അനുമതി പത്രം വാങ്ങി അറാറിലും പോകേണ്ടിവന്നു.  മൂന്ന് വര്‍ഷത്തിന് ശേഷം കേസില്‍ ജിദ്ദ കോടതി കേസില്‍ ഹുസൈന് ഒരുവര്‍ഷത്തെ തടവും 1000 റിയാല്‍ പിഴയും വിധിച്ചു. ജിദ്ദയില്‍ ഇറങ്ങിയ സമയത്ത് പാസ്പോര്‍ട്ടില്‍ സൗദിയില്‍ പ്രവേശിച്ചത് രേഖപ്പെടുത്താതെ നേരെ ജയിലിലേക്ക് കൊണ്ടുപായതിനാല്‍ ഒരുവര്‍ഷം തര്‍ഹീലില്‍ കിടന്നത് രേഖയിലില്ലായിരുന്നു. ഇത് വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. തുടര്‍ന്ന് 40 ദിവസത്തോളം ജയിലില്‍ കിടന്നു. സോഷ്യല്‍ ഫോറം ജിദ്ദ കേരള ഘടകം പ്രസിഡന്‍റ് ഇഖ്ബാല്‍ ചെമ്പന്‍, അബ്്ദുല്‍ അസീസ് എന്നിവര്‍ ജവാസാത്ത് അധികൃതരുമായി സംസാരിച്ച് ബോധ്യപ്പെടുത്തിയതിന്‍െറ അടിസ്ഥാനത്തില്‍ സ്വദേശി പൗരന്‍െറ സഹായത്തോടെ വീണ്ടും ജാമ്യത്തിലിറക്കി.  കോണ്‍സുലേറ്റില്‍ നിന്ന് ഒൗട്ട്പാസ് സംഘടിപ്പിച്ച് തര്‍ഹീലിലത്തെിച്ചെങ്കിലും രേഖയില്‍ ഹുസൈന്‍ സൗദിയിലില്ളെന്നറിയിച്ചു. നേരത്തെ ഇറങ്ങിയപ്പോള്‍ സൗദിയില്‍ പ്രവേശിച്ചതായി രേഖപ്പെടുത്താത്തതായിരുന്നു കാരണം. വിഷയം തര്‍ഹീല്‍ മേധാവി ധരിപ്പിച്ചതോടെ എക്സിറ്റും കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈസന്‍സ് വിമാന ടിക്കറ്റും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.