മക്കയിലെ ഘടികാരവിസ്മയം

ജിദ്ദ:വിശ്വാസികള്‍ക്ക്  ആത്മഹര്‍ഷം നല്‍കി റമദാനത്തെിയതോടെ മക്കയിലെ ഘടികാരവിസ്മയം പ്രഭചൊരിഞ്ഞു തുടങ്ങി. വിശേഷാവസരങ്ങളിലെല്ലാം ലോകത്തെ ഏറ്റവും വലിയ ഘടികാരം രാവിനെ പകലാക്കും വിധം വെളിച്ചം തൂവാറുണ്ട്. 30 കിലോമീറ്റര്‍ അകലെ നിന്നു വരെ ഈ വെളിച്ചം കാണാനാവും. 21000 ബള്‍ബുകളും 16 സ്പോട്ട് ലേസര്‍ ബള്‍ബുകളും  ക്ളോകിന് ചുറ്റും വിന്യസിച്ചിട്ടുണ്ട്.

ആഘോഷവേളകളില്‍ വര്‍ണവെളിച്ചം വിതറുന്ന വിളക്കുകളുമുണ്ടിതില്‍.  വിശുദ്ധഹറമിന്‍െറ ചാരത്ത്  641 മീറ്റര്‍ ഉയരത്തിലുള്ള കിംങ് അബ്ദുല്‍ അസീസ് കെട്ടിടത്തിലാണ് 2010-ല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവില്‍ ക്ളോക് സ്ഥാപിച്ചത്. അന്നത്തെ സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭീമന്‍ ക്ളോക് എന്ന പദ്ധതി നടപ്പാക്കിയത്. നാല് മുഖങ്ങളോട് കൂടിയതാണിത്.

ഏത് ഭാഗത്തു നിന്നും ക്ളോക് കാണാനാകുന്ന വിധമാണ് ഇതിന്‍െറ നിര്‍മാണം. 45 മീറ്ററാണ് ക്ളോകിന്‍െറ ഉയരം. ക്ളോകിന്‍െറ ശബ്ദം ഏഴ് കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ കേള്‍ക്കാനാകും. ഭൂ നിരപ്പില്‍ നിന്ന്  ഏകദേശം 400 മീറ്ററിലധികം   ഉയരത്തിലാണ്  ക്ളോക് . ബാങ്കിന്‍െറ സമയം സൂചിപ്പിക്കുന്നതിന് പ്രത്യേകലൈറ്റ് സിഗ്നലുകളുമുണ്ട്. സ്വര്‍ണ ചന്ദ്രക്കലയോട് കൂടിയ മക്ക ക്ളോക് സന്ദര്‍ശകരുടെ മനസ്സില്‍ നിന്ന് മായാത്ത മുദ്രയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.