മദീന: റമദാനായതോടെ മദീനയിലേക്ക് ലോകത്തിന്‍െറ നാനാഭാഗത്ത് നിന്ന് വിശ്വാസികളുടെ പ്രവാഹമാണ്. പ്രവാചകനഗരിയിലെ ചരിത്ര ഭൂമികള്‍ നേരില്‍ സന്ദര്‍ശിക്കുക കൂടി ഈ യാത്രയുടെ ലക്ഷ്യമാണ്. മസ്ജിദു നബവിയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന എട്ട് കിലോമിറ്റര്‍ നീളവും രണ്ട് കിലോമീറ്റര്‍ വീതിയുമുള്ള പര്‍വതമാണ് ഉഹ്ദ് മല.
ഇസ്ലാമിക ചരിത്രത്തിലെ ഉഹ്ദ് യുദ്ധം നടന്നത് ഈ പര്‍വതത്തിന്‍െറ താഴ്വരയില്‍ വെച്ചായിരുന്നു. യുദ്ധത്തില്‍ മരണപ്പെട്ടവരുടെ ഖബറിടവും തൊട്ടടുത്ത് പുതുക്കിപ്പണിത് കൊണ്ടിരിക്കുന്ന ഒരു മസ്ജിദും കാണാം. മദീനയിലത്തെുന്ന ഏതൊരു തീര്‍ഥാടകനും ഇവിടെ സന്ദര്‍ശിച്ച് 70 ഓളം വരുന്ന രക്തസാക്ഷികള്‍ക്ക് അഭിവാദ്യം ചെയ്താണ് മടങ്ങാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.