ഭക്തി സാന്ദ്രമായി ഹറമുകള്‍; വന്‍ ജനത്തിരക്ക്

മക്ക: റമദാന്‍ അവസാന പത്തിലേക്കടുത്തതോടെ ഇരുഹറമുകളില്‍ തിരക്കേറി. ‘ഇഅ്തികാഫില്‍’ കഴിച്ചുകൂട്ടാന്‍ നിരവധി ആളുകളാണ് മക്കയിലത്തെി കൊണ്ടിരിക്കുന്നത്. ആഭ്യന്തര വിദേശ തീര്‍ഥാടകരുടെ പ്രവാഹം ശക്തിപ്പെട്ടതോടെ ഇരുഹറമുകളിലെ സാധാരണ നമസ്കാരവേളയിലും തറാവീഹിനും നല്ല തിരക്കാണ് അനുഭവപ്പെടുന്നുത്. ഇന്നലെ മക്ക ഹറമില്‍ നടന്ന റമദാനിലെ മൂന്നാം ജുമുഅ നമസ്കാരത്തില്‍ വിദേശികളും സ്വദേശികളുമടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു. ഹറമും പരിസരവും  നിറഞ്ഞുകവിഞ്ഞു. മക്ക ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹറമിലത്തെുന്നവര്‍ക്ക് സുഗമമായും സമാധാനത്തോടെയും ഉംറ കര്‍മങ്ങള്‍ ചെയ്യുന്നതിനും നമസ്കാരം നിര്‍വഹിക്കുന്നതിനുമാവശ്യമായ സൗകര്യങ്ങള്‍ ഇരുഹറം കാര്യാലയവും ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും കീഴില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

സുരക്ഷ വിഭാഗം പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കിയത്. കവാടങ്ങളിലും വഴികളിലും മുറ്റങ്ങളിലുമെല്ലാം പൊലീസുകാരെ വിന്യസിച്ചു. വഴിയിലെ കിടത്തവും ഇരുത്തവും കര്‍ശനമായി തടഞ്ഞു. ഹറമിനകവും മുകളിലെ നിലകളും നിറഞ്ഞുകവിഞ്ഞപ്പോള്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ആളുകളെ തിരിച്ചുവിട്ടു. തീര്‍ഥാടകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ നിരവധി സംഘങ്ങളെ നിയോഗിച്ചിരുന്നു. വെള്ളിയാഴ്ചത്തെ തിരക്ക് കണക്കിലത്തെ് ട്രാഫിക് വകുപ്പും കൂടുതല്‍ ഉദ്യേസ്ഥരെ ഒരുക്കിയിരുന്നു. കാല്‍നടക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. തീര്‍ഥാടകരുമായത്തെിയ വാഹനങ്ങളെ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു.

മദീന പള്ളിയിലെത്തിയ വിശ്വാസികള്‍
 

മുനിസിപ്പാലിറ്റി, ആരോഗ്യം, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്‍റ് തുടങ്ങിയ വകുപ്പുകള്‍ക്ക് കീഴിലും കുടുതല്‍ ആളുകള്‍ സേവനത്തിനുണ്ടായിരുന്നു. ജുമുഅ ഖുതുബക്കും നമസ്കാരത്തിനും  ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് നേതൃത്വം നല്‍കി. ദാനധര്‍മങ്ങളുടെയും ഒൗദാര്യത്തിന്‍െറയും കാരുണ്യത്തിന്‍െറയും മാസമാണ് പുണ്യറമദാനെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ സംരക്ഷണത്തിനും  നന്മകളിലും ധര്‍മങ്ങളിലുമേര്‍പ്പെടാനും ശക്തമായി പ്രേരിപ്പിക്കുന്ന മതമാണ് ഇസ്ലാം.

അതിനു വലിയ പുണ്യമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ധര്‍മത്തിന് വിശാലാര്‍ഥമാണുള്ളത്. അത് സമ്പത്തു കൊണ്ട് മാത്രമല്ല. അക്രമത്തെ തടയലും അവശരെ സഹായിക്കലും, ക്ഷമയും പുഞ്ചിരിയും വിട്ടുവീഴ്ചയും  തുടങ്ങി സ്തുത്യര്‍ഹമായ എല്ലാ കാര്യങ്ങളും ധര്‍മമാണ്. അവശരും ദുര്‍ബലരും അനാഥകളുമായവരെ സഹായിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. അത് കൂടുതല്‍ അനുഗ്രഹങ്ങള്‍ക്ക് വഴിയെരുക്കും. പാപങ്ങളെ ശുദ്ധീകരിക്കുകയും സ്വര്‍ഗത്തിലേക്കടുപ്പിക്കുകയും ചെയ്യുമെന്നും ഹറം ഇമാം പറഞ്ഞു.

മദീനയിലെ മസ്ജിദുന്നബവിയിലെ ജുമുഅ നമസ്കാരത്തില്‍ സ്വദേശികളും സന്ദര്‍ശകരുമടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു. ശൈഖ് സ്വലാഹ് അല്‍ബദീര്‍ നേതൃത്വം നല്‍കി. റമദാനിന്‍െറ അവസാനപത്തിന് വലിയ മഹത്വമുണ്ടെന്നും ഇനിയുള്ള ദിവസങ്ങള്‍ പാപമോചനവും ആരാധനാകര്‍മങ്ങളും പ്രാര്‍ഥനകളും  അധികരിപ്പിച്ച് അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കേണ്ട രാവുകളാണെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.