ഹിസ്ബുല്ലക്ക് കുഴലൂതുന്ന മാധ്യമങ്ങളെ ഒറ്റപ്പെടത്തുണം -ആദില്‍ തുറൈഫി

റിയാദ്: ഭീകര സംഘടനയായ ഹിസ്ബുല്ലക്ക് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും ജനമധ്യത്തില്‍ തുറന്നുകാട്ടണമെന്ന് സൗദി സാംസ്കാരിക വാര്‍ത്തവിതരണ മന്ത്രി ഡോ. ആദില്‍ അല്‍തുറൈഫി. ജിസിസി രാജ്യങ്ങളിലെ മാധ്യമ വിഭാഗം മന്ത്രിമാരുടെ 24ാം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങള്‍ക്കെതിരെ വിഷം ചീറ്റുകയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും മേഖലയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഹിസ്ബുല്ല അനുകൂല മാധ്യമങ്ങളെ തുറന്നുകാട്ടാന്‍  കൂട്ടായ ശ്രമം ആവശ്യമാണെന്ന് ആദില്‍ തുറൈഫി പറഞ്ഞു. 
ജി.സി.സി  രാഷ്ട്രങ്ങളിലെ മാധ്യമ സ്ഥാപനങ്ങള്‍ ചരിത്രം രചിക്കാന്‍ കഴിവുറ്റതാണെന്നും അംഗ രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മേഖലയിലെ മാധ്യമ നയം ഏകീകരിക്കേണ്ട ദേശീയ, അന്തര്‍ദേശീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഡോ.ആദില്‍ തുറൈഫി അധ്യക്ഷത വഹിച്ചു. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുലത്വീഫ് അസ്സയാനി, കുവൈത്ത് മാധ്യമ മന്ത്രി ശൈഖ് സല്‍മാന്‍ സബാഹ്, ഖത്തര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ പ്രസിഡന്‍റ് ശൈഖ് ഹമദ് ബിന്‍ താമിര്‍, യു.എ.ഇ ദേശീയ ഇന്‍ഫര്‍മേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.സുല്‍ത്താന്‍ അല്‍ ജാബിര്‍, ഒമാന്‍ മാധ്യമ മന്ത്രി അബ്ദുല്‍ മുഐമിന്‍ അല്‍ ഹസ്സാനി, ബഹറൈന്‍ മാധ്യമ മന്ത്രി അലി ബിന്‍ മുഹമ്മദ് , തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കടെുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.