റിയാദ്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍ മയക്കു മരുന്ന് ശേഖരം നാര്‍കോട്ടിക് വിഭാഗം പിടികൂടി. രണ്ട് ട്രക്കുകളിലായി അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച എംഫറ്റമീന്‍ ഗുളികകളാണ് വിവിധ ഭാഗങ്ങളിലായി പിടികൂടിയത്. രണ്ട് സംഭവങ്ങളിലായി മൂന്ന് സൗദികളുള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. തബൂക്ക് ചെക്പോസ്റ്റിലാണ് ആദ്യ വേട്ട നടന്നത്. ഇവിടെ എത്തിയ ട്രക്കില്‍ നടത്തിയ പരിശോധനയില്‍ ചരക്കുകള്‍ക്കിടയില്‍ വിദഗ്ധമായി ഒളിപ്പിച്ച 7,846,550 ഗുളികകള്‍ കണ്ടത്തെിയിരുന്നു.
ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റൊരു ട്രക്കിലും മയക്കു മരുന്ന് ഗുളികകളുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റിയാദ് നഗരത്തില്‍ നിന്ന് വാഹനം നാര്‍കോട്ടിക് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 5,419,750 ഗുളികകളാണ് ഈ ട്രക്കിലുണ്ടായിരുന്നത്. യമന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഡ്രൈവര്‍മാര്‍. ഇവരുടെ സഹായത്തോടെ മയക്കു മരുന്ന് ശേഖരം വാങ്ങാനായി കാത്തു നിന്ന സൗദികളെ അധികൃതര്‍ തന്ത്രപരമായി പിടികൂടുകയായിരുന്നുവെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പിടിയിലായ സംഘത്തെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.