പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

റിയാദ്: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ സല്‍മാന്‍ രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിയാദിലെ യമാമ കൊട്ടാരത്തിലാണ് ചടങ്ങ് നടന്നത്. 
മന്ത്രിമാരായ എന്‍ജി. ഖാലിദ് അല്‍ ഫാലിഹ് (ഊര്‍ജം), ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ റബീഅ (ആരോഗ്യം), ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി (വാണിജ്യ, നിക്ഷേപം), സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ഹംദാന്‍ (ഗതാഗതം), ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്ദന്‍ (ഹജ്ജ്, ഉംറ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ശൂറ കൗണ്‍സില്‍ അംഗമായി നിയമിതനായ അമീര്‍ മുഹമ്മദ് ബിന്‍ സുഊദ് ബിന്‍ ഖാലിദും സത്യപ്രതിജ്ഞ ചെയ്തു.
 രാഷ്ട്രത്തിന്‍െറ അഖണ്ഡതയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് മന്ത്രിമാരോട് രാജാവ് ആവശ്യപ്പെട്ടു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ചടങ്ങില്‍ പങ്കെടുത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.