ജിദ്ദ: സ്വന്തം നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരെ ഹജ്ജില്‍ നിന്ന് തടഞ്ഞതിന്‍െറ ഉത്തരവാദിത്തം ഇറാന് തന്നെയാണെന്ന് സൗദി മന്ത്രി സഭ. ഇന്നലെ സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ ജിദ്ദയിലെ അല്‍സലാമ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇറാനില്‍ നിന്നുള്ള ഹജ്ജ് സംഘവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് കാബിനറ്റ് നിലപാട് വ്യക്തമാക്കിയത്. ഹജ്ജ് തീര്‍ഥാടകരെ തടഞ്ഞ് പ്രശ്നങ്ങളുണ്ടാക്കാനും സൗദിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുവാനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇതിന് ദൈവത്തിനു മുമ്പാകെ മറുപടി പറയേണ്ടിവരും. തീര്‍ഥാടകര്‍ക്കുള്ള സേവനം ബാധ്യതയും ഉത്തരവാദിത്തവുമായാണ് സൗദി കണക്കാക്കുന്നതെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു. മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്ന ഭരണകൂടവും ജനങ്ങളുമാണ് രാജ്യത്തുള്ളത്.
മുസ്ലിമായ ഒരാളെയും തടഞ്ഞിട്ടില്ല. എല്ലാവരുമായി സഹകരിച്ച് മുഴുവന്‍ രാജ്യങ്ങളിലും സുരക്ഷയും സമാധാനവും നിലനില്‍ക്കണമെന്നും തര്‍ക്കങ്ങള്‍ നല്ല നിലയില്‍ പരിഹരിക്കണമെന്നും മനുഷ്യാവകാശങ്ങള്‍ ആദരിക്കണമെന്നുമാണ് രാജ്യത്തിന്‍െറ നിലപാടെന്നും അതിനായി ശ്രമം തുടരുമെന്നും യോഗം വ്യക്തമാക്കി. ഹജ്ജ് കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് ഇറാന്‍ വിട്ടു നിന്ന പശ്ചാത്തലത്തിലാണ് വിഷയം കാബിനറ്റ് ചര്‍ച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.