സ്വര്‍ണ തിളക്കത്തില്‍ ‘കിസ് വ’ കൈമാറി

ജിദ്ദ: ഒരു വര്‍ഷത്തെ സൂക്ഷ്മമായ നെയ്ത്തിനൊടുവില്‍, തയാറാക്കിയ വിശുദ്ധ കഅബയെ പുതപ്പിക്കുന്ന പുതപ്പ് (കിസ്വ) കൈമാറി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക മേഖല ഗവര്‍ണറും രാജാവിന്‍െറ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ മക്കയിലെ കിസ്വ ഫാക്ടറി മേധാവി ഡോ. മുഹമ്മദ് ബാജൗദയില്‍ നിന്ന് ഏറ്റുവാങ്ങി. ജിദ്ദ ഗവര്‍ണറേറ്റില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ ഇരുഹറം കാര്യാലയ മേധാവികള്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍ക്ക് ഇത് കൈമാറി.
ദുല്‍ഹജ്ജ് ഒമ്പതിന് അറഫ ദിനത്തില്‍ കഅബയെ പുതിയ പുതപ്പണിയിക്കും. ദുല്‍ഹജ്ജ് എട്ടിന് പഴയ കിസ്വയുടെ സ്വര്‍ണം പൂശിയ ഭാഗങ്ങളും മറ്റും അഴിച്ചുവെക്കും.
മുഹര്‍റത്തിലാണ് കിസ്വ പൂര്‍ണമായും താഴ്ത്തിയിടുക. ഇരുഹറമുകളുടെയും സേവനം നിര്‍വഹിക്കുന്നത് സൗദി ഭരണാധികാരികളും ഭരണകൂടവും അഭിമാനമായാണ് കാണുന്നതെന്ന് മക്ക ഗവര്‍ണര്‍ പറഞ്ഞു. ഭൂമിയിലെ ഏറ്റവും പവിത്രമായ പ്രദേശമായ ഇരു ഹറമുകളുടെയും സേവനം ഇസ്ലാമിക ബാധ്യതയാണ്.
അല്ലാഹുവിന്‍െറ അതിഥികളായത്തെുന്ന ലക്ഷക്കണക്കായ തീര്‍ഥാടകരുടെ സേവനത്തിന്‍െറ കാര്യത്തില്‍ രാജ്യം പുലര്‍ത്തുന്ന നിഷ്കര്‍ഷത അദ്ദേഹം എടുത്തുപറഞ്ഞു.
മക്ക ഹറമിലും മറ്റു പുണ്യസ്ഥലങ്ങളിലുമെല്ലാം തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരുടെ മേധാവി ഡോ. സ്വാലിഹ് ബിന്‍ സൈന്‍ അല്‍ ആബിദീന്‍ അല്‍ശൈബിയുമായി ഗവര്‍ണര്‍ പങ്കുവെച്ചു.
ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്ക് സൗദി ഭരണകൂടം നല്‍കുന്ന മഹത്തായ സേവനങ്ങളെ ഇരുഹറം കാര്യാലയ മേധാവിയും മക്ക ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ് അനുസ്മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.