ജിദ്ദ: ഹജ്ജ് കര്‍മങ്ങളിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയില്‍. കണക്ക് പ്രകാരം കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരും സ്വകാര്യഗ്രൂപ് വഴി 36,000 പേരുമാണ് എത്തേണ്ടത്. അവസാന നിമിഷം യാത്ര റദ്ദാക്കിയത് ഉള്‍പെടെ നേരിയ മാറ്റങ്ങള്‍ ഉണ്ട്. ഇന്നലയോടെ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്‍മിനലുകള്‍ അടച്ചു. കേരളത്തില്‍ നിന്നുള്ള വിമാനമാണ് അവസാനം എത്തിയത്. രാത്രി 11.30 ഓടെയാണ് ജിദ്ദ വിമാനത്താവളത്തില്‍കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 381 ഹാജിമാരെയുമായി സൗദി എയര്‍ലൈന്‍സ് വിമാനമത്തെിയത്.
ഹജ്ജ് കമ്മിറ്റി വഴി എത്തിയ 36,000 പേര്‍ക്ക് ഹമറിനടുത്ത് ഗ്രീന്‍ കാറ്റഗറിയിലും 64,000 പേര്‍ക്ക് അസീസിയയിലുമാണ് താമസസൗകര്യം ഒരുക്കിയത്്. കേരളത്തില്‍ നിന്ന് പതിനായിരത്തിലധികം ഹാജിമാരാണ് ഇത്തവണയുള്ളത്. ഇതില്‍ സ്വകാര്യഗ്രൂപ് വഴിയത്തെിയവര്‍ മദീനയിലാണിപ്പോഴുള്ളത്. ഇവര്‍ ഇന്ന് ഉച്ചയോടെ മക്കയിലേക്ക് തിരിക്കും. ഇന്ത്യയില്‍ നിന്നത്തെിയ ഹാജിമാര്‍ക്ക് ഇതു വരെ കാര്യമായ പ്രയാസങ്ങളൊന്നുമുണ്ടായിട്ടില്ല.
പ്രത്യേകിച്ച് മലയാളി തീര്‍ഥാടകരെ സഹായിക്കാന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ സംഘടനകള്‍ മല്‍സരിക്കുകയാണ്. ഹാജിമാര്‍ എത്തിത്തുടങ്ങും മുമ്പ് തന്നെ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. കനത്ത ചുടുള്ള കാലാവസ്ഥയാണ് മക്കയില്‍. 48ഡിഗ്രിക്ക് മുകളിലാണ് ചൂട്. എല്ലവരും ധാരാളം വെള്ളം കുടിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉണര്‍ത്തുന്നുണ്ട്. 40 കിടക്കകളുള്ള രണ്ട് ആശുപത്രികളും ഡിസ്പെന്‍സറികളും ഹാജിമാര്‍ക്ക് ആരോഗ്യസേവനം നല്‍കാന്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് കൂടാതെ മൊബൈല്‍ ക്ളിനിക്കുകളുമുണ്ട്. ഹറമില്‍ നിന്ന് അല്‍പം ദൂരെ അസീസിയയിലാണ് മലയാളി ഹാജിമാര്‍ കൂടുതല്‍താമസിക്കുന്നത്. ഇതു വരെയുണ്ടായിരുന്ന ബസ് സര്‍വീസുകള്‍ തിരക്ക് വര്‍ധിച്ചതോടെ ചൊവ്വാഴ്ച മുതല്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ഹറമിലത്തൊന്‍ ഹാജിമാര്‍ക്ക് പ്രയാസമുണ്ടാക്കും. ചരിത്രത്തിലില്ലാത്ത കര്‍ശന സുരക്ഷയാണ് ഇത്തവണ ഹജ്ജുമായി ബന്ധപ്പെട്ട് ഏര്‍പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് അടുപ്പിക്കുന്നില്ല. മുന്‍കാലങ്ങളെ പോലെ ഹാജിമാരുടെ സൗദിയിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ അവരെ സന്ദര്‍ശിക്കുന്നതിന് കടുത്ത വിലക്കാണുള്ളത്. ഹാജിമാര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണമുണ്ടാക്കിക്കഴിക്കാന്‍ സൗകര്യമുള്ളതിനാല്‍ ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ കുറവാണ്. ഹറമിനടുത്ത് ഗ്രീന്‍കാറ്റഗറിയില്‍ ഗ്യാസ് അടുപ്പ് ഉപയോഗത്തിന് വിലക്കുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇടപെട്ട് അയവുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.