ജിദ്ദ: ബലിയറുക്കലിന്‍െറ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് ഹാജിമാരെ കൊണ്ടുപോയ മൂന്ന് സ്വകാര്യ ബസുകള്‍ പൊലീസ് പിടികൂടി. മക്കയില്‍ നിന്ന് 170 കി.മീറ്റര്‍ അകലെ ജഹ്ഫയിലെ മീഖാത്തില്‍ പോയി ഇഹ്റാം കെട്ടിയാല്‍ ബലിയറുക്കേണ്ടതില്ളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ ഹാജിമാരെ വലയിലാക്കിയത്. കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരുമുണ്ടായിരുന്നു കൂട്ടത്തില്‍. 100 റിയാല്‍ ആണ് ഇതിന് ഈടാക്കിയിരുന്നത്. അടിസ്ഥാനമില്ലാത്ത ഇത്തരം വിശ്വാസം പ്രചരിപ്പിക്കുന്നതും ഹാജിമാരെ അനധികൃതമായി ഇതിന് കൊണ്ടുപോവുന്നതും നിയമവിരുദ്ധമാണ്. ചില സ്വകാര്യഗ്രൂപ്പിലെ അമീറുമാരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് പരാതിയുണ്ട്. ബസ് ഓപറേറ്റര്‍മാരുമായി ഒത്തുചേര്‍ന്നുള്ള കച്ചവടമാണിത്. ചെക്ക് പോസ്റ്റില്‍ പിടികൂടിയ ബസിലെ ഹാജിമാരെ വിട്ടയച്ച് ബസ് ഡ്രൈവര്‍മാരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അറസ്റ്റ് ചെയ്തു. ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്ക് ബലികര്‍മം ചിട്ടയോടെ നടപ്പാക്കുന്നതിന് കൂപ്പണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 460 റിയാലാണ് ബലിയറുക്കുന്നതിന് നല്‍കുന്ന കൂപ്പണിന്‍െറ വില. ഹജ്ജിന് പുറപ്പെടുന്നവര്‍ക്ക് നാട്ടില്‍ നിന്നുതന്നെ ഓണ്‍ലൈന്‍ വഴി പണമടക്കാം. മക്കയിലത്തെിയാല്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കൂപ്പണ്‍ വാങ്ങാന്‍ സൗകര്യമുണ്ട്. ഇത് എടുക്കാത്തവര്‍ക്ക് നേരിട്ട് അറവ് ശാലയില്‍ ചെന്ന് പണമടക്കാനും അവസരമുണ്ട്. ഈ മേഖലയില്‍ ചൂഷണം നിലനില്‍ക്കുന്നതിനാലാണ് ഐ.ഡി.ബി വഴി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.