ഹജ്ജ് വളണ്ടിയര്‍  മക്കയില്‍ നിര്യാതനായി 

ജിദ്ദ: കൊടുവള്ളി കരുവമ്പൊയില്‍ വാഴപുറത്ത് ഹുസൈന്‍െറ മകന്‍ റഈസ് (24) മക്കയില്‍ നിര്യാതനായി. കെ.എം.സി.സി ഹജ്ജ് വളണ്ടിയറായിരുന്നു. ബുധനാഴ്ച രാത്രി മക്ക അസീസിയ്യയിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. 
കൂടെ താമസിച്ച സുഹൃത്ത് വ്യാഴാഴ്ച  ഉച്ചയോടെ ജിദ്ദയില്‍ പോയി തിരിച്ചത്തെിയപ്പോഴും റഈസ് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വിളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് കരുതുന്നു. പൊലീസത്തെി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്ന് വര്‍ഷത്തോളമായി മക്കയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഹജ്ജ് സീസണ്‍ കഴിഞ്ഞ് നാട്ടില്‍ പോയി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. സുബൈദയാണ് മാതാവ്. റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ റിയാസ് വിവരമറിഞ്ഞ് മക്കയിലത്തെി. ഫാതിമ സുഹൈറ, സുഹ്റ എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്. സുഹ്റയുടെ ഭര്‍ത്താവ് അബ്ദുല്‍ കരീം മക്കയിലുണ്ട്. 
മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.