മക്ക: ഒരു തീര്‍ഥാടന കാലം കൂടി സുരക്ഷിതമായി പടിയിറങ്ങിതിന്‍െറയും ഇന്ത്യയില്‍ നിന്നത്തെിയ ഹാജിമാരെ കഴിവിന്‍െറ പരമാവധി സേവിക്കാനായതിന്‍െറയും നിര്‍വൃതിയിലാണ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍നൂര്‍ റഹമ്ാന്‍ ശൈഖിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍. 24 മണിക്കൂറും സേവന സന്നദ്ധരായി ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. 104 വയസ്സുകാരന്‍ മുതല്‍ രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 99,904 പേരാണ് ഹജ്ജ് കമ്മിറ്റിക്ക് കീഴിലത്തെിയത്. ഒരു തീര്‍ഥാടക മദീനയിലും മറ്റൊരാള്‍ മിനായിലെ തമ്പിലുമാണ് പ്രസവിച്ചത്. ഇതിന് പുറമെ സ്വകാര്യ ഗ്രൂപ്പുകളുടെ കീഴില്‍ 36000 പേരുമത്തെി. ഹജ്ജ് കമ്മിറ്റി തീര്‍ഥാടകരില്‍ 52,734 പേര്‍ ജിദ്ദയില്‍ നിന്നും 47,170 പേര്‍ മദീന വഴിയും നാട്ടിലേക്ക് മടങ്ങും. തുടക്കത്തില്‍ പതിവുപോലെ കാണാതാവല്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പിന്നീട് എല്ലാവരെയും കണ്ടത്തെിയതായി ജിദ്ദയിലെ കോണ്‍സുലേറ്റില്‍ പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിന്‍െറ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഹജ്ജ് കോണ്‍സല്‍ ശാഹിദ് ആലത്തിന്‍െറ നേതൃത്വത്തിലാണ് രാപ്പകല്‍ ഭേദമില്ലാതെ മിഷന്‍ ഓഫിസ് പ്രവര്‍ത്തിച്ചത്. മിന, അറഫ, മുസ്ദലിഫ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ യാത്രക്ക് ടിക്കറ്റ് ലഭിച്ചത് ഏറെ ആശ്വാസകരമായിരുന്നു. വളണ്ടിയര്‍മാര്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. കേരളത്തില്‍ നിന്നത്തെിയ വളണ്ടിയര്‍മാര്‍ കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പുത്തലത്തിന്‍െറ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചത്. മറ്റെല്ലാ വളണ്ടിയര്‍മാരെക്കാളും ചിട്ടയായ പ്രവര്‍ത്തനമാണ് കേരളത്തില്‍ നിന്നുള്ളവര്‍ കാഴ്ചവെച്ചത്. ഇതിന് പുറമെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളി സംഘടനകളുടെ കീഴിലും മിനായില്‍ സന്നദ്ധ സേവനത്തിന് വനിതകളുള്‍പ്പെടെ നിരവധി പേരത്തെി. ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ പ്രവര്‍ത്തനം കുറ്റമറ്റ രീതിയിലായിരുന്നുവെന്നും പുണ്യഭൂമിയിലത്തൊനും സൗദി രാജാവിനെ കാണാനും പ്രധാനമന്ത്രിയുടെ ആശംസ കൈമാറാനും സാധിച്ചത് ഏറെ ആഹ്ളാദം നല്‍കുന്നുവെന്നും സൗഹൃദ സംഘത്തിലെ പ്രതിനിധികളായ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല വൈസ് ചാന്‍സലര്‍ സഫര്‍ സരേശ്വാല, ഗുജറാത്ത് ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അലി ഖാദ്രി എന്നിവര്‍ പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.