???????? ??????????????????????????????? ???????????? ??????????????????????? ???? ????????? ?????? ?????????? ??????????????

ഹജ്ജ് വിനോദ യാത്രയായി പരിഗണിക്കരുത് –മക്ക ഗവര്‍ണര്‍

മക്ക: ഹജ്ജ് വിനോദയാത്രയല്ളെന്നും ഇസ്ലാമിന്‍െറ പഞ്ചസ്തംബങ്ങളില്‍ പെട്ട ഒന്നായതിനാല്‍ അതിനെ ആ രീതിയില്‍ തന്നെ പരിഗണിക്കണമെന്നും  മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍  പറഞ്ഞു. മിനയില്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
ഇറാനില്‍ നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞിട്ടില്ളെന്ന്  ഖാലിദ് അല്‍ഫൈസല്‍ വ്യക്തമാക്കി. നിയമപരമായി ഹജ്ജ് നിര്‍വഹിക്കാനത്തെുന്ന ആരെയും തടയില്ല. അതേ സമയം ഹജ്ജിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. എല്ലാ രാജ്യത്തു നിന്നുമുള്ള തീര്‍ഥാടകരെ സ്വീകരിക്കുന്ന സൗദിയുടെ പാരമ്പര്യം തുടരും. തീര്‍ഥാടകര്‍ക്ക് മറ്റ് ചരിത്ര സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാനുള്ള  അവസരമൊരുക്കും. പുണ്യ സ്ഥലവികസനപദ്ധതികള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കിത്തുടങ്ങും. കൂടുതല്‍ മികവോടെ ഹജ്ജ് ക്രമീകരണങ്ങള്‍ ഏര്‍പെടുത്താനുള്ള പഠനങ്ങള്‍ നടന്നു വരികയാണ്.
ഇത്തവണത്തെ ഹജ്ജ് ഭംഗിയായി പൂര്‍ത്തിയാക്കാനായത് സൗദി അറേബ്യയെ പുറത്തു നിന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്. കുറ്റമറ്റ രീതിയില്‍ ഹജ്ജ് സംഘടിപ്പിക്കാന്‍ സൗദിക്ക് സാധിക്കില്ളെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി. അനധികൃതമായി ഹജ്ജിന് വരുന്നവരുടെ എണ്ണം ഗണ്യമായി കുറക്കാന്‍ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.