ജിദ്ദ: മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ മലയാളി ഹാജിമാര്‍ സഞ്ചരിച്ച രണ്ട് ബസുകള്‍ മരുഭുമിയില്‍ കുടുങ്ങി. ബസിന്‍െറ യന്ത്രത്തകരാറിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ ഹാജിമാര്‍ പൊരിവെയിലില്‍ മൂന്നരമണിക്കൂറിലേറെ ദുരിതത്തിലായി. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. മദീനയില്‍ എത്താന്‍ 224 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് ബസുകള്‍ കട്ടപ്പുറത്തായത്. കയറി നില്‍ക്കാന്‍ തണല്‍ ഇല്ലാത്ത സ്ഥലത്താണ് ബസ് കുടുങ്ങിയതെന്ന് സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് ജെ.ഡി.ററി സ്കൂള്‍ അധ്യാപകന്‍ അബ്ദുല്‍നാസര്‍ കൊടിയത്തൂര്‍ പറഞ്ഞു. പ്രായം ചെന്ന ഹാജിമാരാണ് ബസിലുണ്ടായിരുന്നത്. കുടിക്കാനുള്ള വെള്ളം ഹാജിമാര്‍ കരുതിയിരുന്നെങ്കിലും പലരുടെ കുപ്പികളും കാലിയായി. ഉച്ചക്ക് ഒന്നര മണിക്ക് വഴയില്‍ കുടുങ്ങിയവര്‍ക്ക് പകരം ബസ് ഏര്‍പെടുത്തുമ്പോഴേക്ക് അഞ്ച് മണിയായി. അതു വരെ ഹാജിമാര്‍ ദുരിതം സഹിക്കേണ്ടി വന്നു. എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കാത്ത ബസുകളാണെന്ന് ഹാജിമാര്‍ പറഞ്ഞു. വിഷയം സൗദി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പകരം ബസ് ഏര്‍പെടുത്തിയതായും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.