കേരള ഹാജിമാരുടെ ആദ്യസംഘം ഇന്ന് കൊച്ചിയിലിറങ്ങും

ജിദ്ദ: ഹജ്ജിന്‍െറ പുണ്യം നേടിയതിന്‍െറ ആത്മഹര്‍ഷവുമായി കേരള ഹാജിമാര്‍ വ്യാഴാഴ്ച നാട്ടിലത്തെും. കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരുടെ ആദ്യസംഘം വൈകുന്നേരം നാല് മണിയോടെ  നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങും. രാവിലെ 8.10ന് മദീന വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ 450 പേര്‍ യാത്ര തിരിക്കും. വൈകുന്നേരം 2.40-ന് 450 ഹാജിമാരെയുമായി രണ്ടാമത്തെ വിമാനം മദീനയില്‍ നിന്ന് പുറപ്പെടും. രാത്രി 10.40ന് നെടുമ്പാശ്ശേരിയിലിറങ്ങും. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഹാജിമാരും മദീനയില്‍ നിന്ന് ഇന്നു മുതല്‍ നാട്ടിലേക്ക് പോവും. മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ ആദ്യവിമാനം കൊച്ചിയിലേക്കാണ്. 47,170 ഹാജിമാരാണ് ഇനി ഇന്ത്യയിലേക്ക് മടങ്ങാനുള്ളത്. 10227 പേരാണ് കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയത്. ലക്ഷദ്വീപില്‍ നിന്ന് 289, മാഹിയില്‍ നിന്ന് 28 പേരുമടക്കം നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്നത് 10584 പേരാണ്. ഇതില്‍ 13പേര്‍ മരിച്ചു. രണ്ട് പേര്‍ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആഗസ്റ്റ് 22-ന് ജിദ്ദയിലിറങ്ങിയ ഹാജിമാരാണ് ഇന്ന് നാട്ടിലേക്ക് പുറപ്പെടുന്നത്. ഒക്ടോബര്‍ 16-നാണ് അവസാന സംഘം മടങ്ങുക.

മദീന എയര്‍പോര്‍ട്ടില്‍ ഹജ്ജ് മിഷന്‍െറ ടെര്‍മിനല്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ലഗേജുകള്‍ ഇന്നലെ രാവിലെ തന്നെ കാര്‍ഗോ ഏജന്‍സി ശേഖരിച്ച് വിമാനത്താവളത്തിലത്തെിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ ഷാഹിദ് ആലം എന്നിവര്‍ ടെര്‍മിനലിലത്തെി ഒരുക്കങ്ങള്‍ വിലയിരുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കടക്കം ഇടതടവില്ലാതെ ഹാജിമാര്‍ യാത്രതിരിക്കും. ഇന്ത്യയില്‍ നിന്നത്തെിയ 99,904 തീര്‍ഥാടകരില്‍ 37246 പേര്‍ ഇതിനകം ജിദ്ദ വഴി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരില്‍ 109 പേരാണ് മരിച്ചത്. ഇതില്‍ സ്വകാര്യഗ്രൂപ് വഴി എത്തിയ 14 പേരും പെടും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അനിഷ്ടസംഭവങ്ങളൊന്നുമില്ലാത്ത ഹജ്ജ് കാലം കഴിഞ്ഞാണ് ഹാജിമാര്‍ വീടുകളിലേക്ക് തിരിക്കുന്നത്്. കുറ്റമറ്റ ക്രമീകരണങ്ങളായിരുന്നതിനാല്‍ പരാതിയും കുറവാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.