ജിദ്ദ: കിഴക്കൻ മേഖലയിലെ ഖത്തീഫിലെ ഹയ്യ് മസൂറയിൽ സുരക്ഷ ജോലിക്കിടെ പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോ ഒാപറേഷൻ (ഒ.െഎ.സി) അപലപിച്ചു. ഭീകരത നിർമാർജ്ജനത്തിനും രാജ്യത്ത് സമാധാനവും സ്ഥിരതയും ഉൗട്ടിയുറപ്പിക്കുന്നതിനും മേഖലയിലും ലോകത്തും സമാധാനം നിലനിർത്തുന്നതിനും സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒ.െഎ.സിയുടെ പിന്തുണയുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമീൻ പറഞ്ഞു.
ഒ.െഎ.സിക്ക് ഉറച്ച നിലപാടാണുള്ളത്. എല്ലാതരം ഭീകരതയേയും അത് അപലപിക്കുന്നു. ഭീകരത നിർമാർജനം ചെയ്യുകയും അതിെൻറ കാരണങ്ങളെ ഇല്ലാതാക്കുകയും ചെയ്യണമെന്നും ഒ.െഎ.സി. സെക്രട്ടറി ജനറൽ പറഞ്ഞു.
മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കെട്ടയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.