വീട്ടുവാടക കുടിശ്ശിക: മലയാളി ജയിലിൽ 

ജുബൈൽ: വ്യവസായം തകർന്ന് കടം കയറിയതിനെ തുടർന്ന് വീട്ടുവാടക കൊടുക്കാൻ കഴിയാതെ പോയ മലയാളിയെ കെട്ടിട ഉടമ ജയിലിലടച്ചു. റോഡി​​െൻറ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് ചെയ്തിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീകുമാറാണ് മൂന്നര വർഷത്തെ വീട്ടുവാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ജുബൈൽ ജയിലിലായത്. നിരവധി തവണ നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും കുടിശ്ശിക തീർക്കാനാവാത്തത് മൂലം കെട്ടിട ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. 14 വർഷമായി ജുബൈലിൽ ഉള്ള ശ്രീകുമാർ സ്വന്തമായി ഉണ്ടായിരുന്ന ആറ് തൊഴിലാളികളെ ഉപയോഗിച്ച് റോഡി​​െൻറ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തി വരുകയായിരുന്നു. കമ്പനി നല്ല നിലയിൽ പ്രവർത്തനം തുടരവേ ജോലിക്കിടയിൽ റഹിമയിൽ വെച്ചുണ്ടായ അപകടം ശ്രീകുമാറി​​െൻറ ജീവിതം കീഴ്മേൽ മറിച്ചു. നിർമാണ ആവശ്യാർഥം വാടകക്ക് എടുത്ത മണ്ണുമാന്തി യന്ത്രത്തിൽ സ്വദേശി സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയും ഒരാൾ  മരണപ്പെടുകയും ചെയ്തു. കേസ് അന്വേഷണത്തിനിടെയാണ് യന്ത്രത്തി​​െൻറ ലൈസൻസ് കഴിഞ്ഞിരുന്ന കാര്യം അറിയുന്നത്. തുടർന്ന് 1.25 ലക്ഷം റിയാൽ നഷ്​ടപരിഹാരം നൽകേണ്ടി വന്നു. ഏറ്റെടുത്ത ജോലി പൂർത്തിയാക്കാനാവാത്തതിനാൽ പണം കിട്ടിയില്ല. തൊഴിലാളികൾക്ക് ശമ്പളവും കുടിശ്ശികയായി. 
ഓഫീസ് വാടകയും വീട്ടുവാടകയും നൽകാനാവാതെ പ്രതിസന്ധി രൂക്ഷമായി. ചെയ്ത ജോലികളുടെ പണം കിട്ടുമെന്ന വിശ്വാസത്തിൽ ഇത്രനാൾ പിടിച്ചുനിന്നു. പിന്നീട് ജോലിക്കാരെ വേറെ കമ്പനികൾക്ക് നൽകി. കുടുംബത്തെ നാട്ടിലയച്ചു. കെട്ടിട ഉടമ നേരത്തെ നൽകിയ പരാതിയെ തുടർന്ന് മാസം 10,000  വീതം നൽകി കുടിശ്ശിക തീർക്കാമെന്ന് ധാരണയായിരുന്നു. അതും ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പിടിയിലായത്. കടം തീർക്കാൻ കിടപ്പാടം വിറ്റതുമൂലം കുടുംബം നാട്ടിൽ വാടക വീട്ടിലാണ് താമസം. ജുബൈലിലെ സംഘടനാ നേതാക്കൾ ഇടപെട്ട് ജയിൽ മോചിതനാക്കാൻ ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീകുമാർ. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.