നിതാഖാത്ത്​: ഭിന്നശേഷിക്കാരുടെ പരിഗണന രണ്ടായി ചുരുക്കി

റിയാദ്: നിതാഖാത്തില്‍ ഭിന്നശേഷിക്കാരുടെ (വികലാംഗർ) നിയമന വ്യവസ്​ഥയിൽ ഭേദഗതി. സ്വദേശിയായ ഒരു ഭിന്നശേഷിക്കാര​​െൻറ നിയമനത്തിന്​ ഇനി രണ്ടു സ്വദേശികളെ നിയമിച്ച പരിഗണനയാകും ലഭിക്കുക. നേരത്തെ ഇത്​ നാലായിരുന്നു. പുതിയ വ്യവസ്​ഥ ഡിസംബർ 19 ന്​ പ്രാബല്യത്തിൽ വരും. ഇത്​ രണ്ടുവർഷം തുടരും. 2019 അവസാനത്തോടെ ഭിന്നശേഷിക്കാരുടെ നിയമനത്തിന്​ പ്രത്യേകം പരിഗണന ഉണ്ടാകില്ല. 
നിതാഖാത്ത് പ്രാബല്യത്തില്‍ വന്ന 2011 മുതല്‍ തൊഴിൽ മന്ത്രാലയത്തി​​െൻറ പ്രത്യേക ഉത്തരവ്​ പ്രകാരമാണ്​ ഭിന്നശേഷിക്കാരുടെ നിയമനത്തിന്​ നാല് പേരുടെ പരിഗണന നല്‍കിയിരുന്നത്. 
എന്നാല്‍ സൗദി തൊഴില്‍ വിപണിയുടെ പുരോഗതിയും പാകപ്പെട്ട സാഹചര്യവും വിലയിരുത്തുമ്പോള്‍ തുടക്കത്തില്‍ നല്‍കിയ പ്രത്യേക പരിഗണനയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തി​​െൻറ വിലയിരുത്തിയത്. ഭിന്നശേഷിക്കാരെ ജോലിക്ക് നിയമിച്ച സ്ഥാപനങ്ങള്‍ രണ്ട് പേരുടെ പരിഗണന ലഭിക്കാന്‍ പ്രത്യേകം അപേക്ഷിക്കണമെന്ന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
 ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 19ഓടെ അവസാനിക്കുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.