എം.ടി പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതി - ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

ജിദ്ദ: എം.ടി വാസുദേവൻ നായർ പരമ്പരാഗത വിവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതിയായിരുന്നുവെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം. മനുഷ്യനന്മക്ക് എതിരെ പ്രവർത്തിക്കുന്ന ആചാര, അനുഷ്ഠാന, വിശ്വാസങ്ങളോട് എം.ടി തന്റെ സാഹിത്യ രചനകളിലൂടെ കലഹിക്കുകയും നീതിയിൽ അധിഷ്ഠിതമായ വ്യവസ്ഥിതിക്ക് വേണ്ടി സിനിമകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

എം.ടിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് അതിന്റെ കിരീടമാണ് നഷ്ടമായത്. രചനകളുടെ പെരുന്തച്ചന്റെ വേർപാടിൽ ദുഃഖിക്കുന്ന മുഴുവനാളുകളുടെയും വേദനയിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരും പങ്കുചേരുന്നുവെന്ന് ഫോറം പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു

Tags:    
News Summary - MT Vasudevan Nair was a literary man who clashed with traditional conventions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.