ജിദ്ദ: മക്ക, മദീന എന്നീ നഗരങ്ങൾ പൂർണമായും 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. നിയമം ഇന്ന ് മുതൽ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ നിലനിൽക്കും. കോവിഡ് വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിൻെറ ഭാഗമായി ആരോഗ ്യ മന്ത്രാലയത്തിൻെറ നിർദേശത്തെത്തുടർന്നാണ് നടപടി.

പുതിയ പ്രഖ്യാപനമനുസരിച്ച്​ മക്ക, മദീന നഗരാതിർത്തിക്ക ുള്ളിൽ പുറത്തുനിന്നും ആർക്കും പൂർണസമയവും പ്രവേശനം ഉണ്ടാവില്ല. ഈ നഗരങ്ങളിലുള്ളവർക്ക് അതിർത്തി വിട്ട് പുറത്തുപോവാനും അനുവാദമില്ല. എന്നാൽ നേരത്തെ ഇറങ്ങിയ ഉത്തരവിൽ പൊതു, സ്വകാര്യ മേഖലകളിലെ സുപ്രധാന വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് നൽകിയ ഇളവുകൾ അതേപടി നിലനിൽക്കും. അത്തരം ആളുകൾക്ക് പുതിയ നിയമവും ബാധകമല്ല.

മക്കയിലെയും മദീനയിലെയും താമസക്കാർക്ക് രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്ന് വരെ കർഫ്യുവിൽ നേരിയ ഇളവുണ്ട്. അത്യാവശ്യമുള്ള മെഡിക്കൽ, ഭക്ഷണം എന്നിവക്ക്​ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ഇവർക്ക് ഏറ്റവും അടുത്തുള്ള സ്ഥാപനങ്ങളിൽ പോകാവുന്നതാണ്. എ.ടി.എം ഉപയോഗത്തിനായും ഇവർക്ക് പുറത്തിറങ്ങാവുന്നതാണ്. എന്നാൽ ഈ ആവശ്യങ്ങൾക്കും കുട്ടികളുമായി പുറത്തിറങ്ങാൻ പാടില്ല.

ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ ലഭ്യമാവുന്ന സ്റ്റോറുകൾ, ഗ്യാസ് സ്റ്റേഷനുകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവ മാത്രമേ താമസകെട്ടിടങ്ങളുടെ പരിസരങ്ങളിൽ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കൂടുതൽ ആളുകളുമായുള്ള വാഹനങ്ങളും നിരത്തിലിറക്കുന്നതിന് നിരോധമുണ്ട്.

പരമാവധി അവശ്യ വസ്തുക്കളായ ഭക്ഷണം, മരുന്ന് മുതലായവ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഓർഡർ നൽകണമെന്നും ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുള്ള ഈ നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണമെന്നും അഭ്യന്തര മന്ത്രാലയം നഗരങ്ങളിലുള്ള മുഴുവൻ സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ചു.


Tags:    
News Summary - 24-hour curfew in Makkah, Madinah -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.