മക്കയുടെ ചില ഭാഗങ്ങളിൽ 24 മണിക്കൂർ കർഫ്യൂ

മക്ക: കർഫ്യൂ സമയം മക്കയുടെ ചില ഭാഗങ്ങളിൽ 24 മണിക്കൂറായി ദീർഘിപ്പിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ് കളാഴ്ച മുതൽ കർഫ്യൂ കാലാവധി അവസാനിക്കുന്നത് വരെയാണ് ഇത്. അജിയാദ്, അൽമസാഫി, മിസ്ഫല, ഹുജൂൻ, നകാസ, ഹോശ് ബകർ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മൂന്ന മുതൽ പുതിയ കർഫ്യൂ സമയം നിലവിൽ വന്നത്.

മക്ക നഗരത്തിൽ 15 മണിക്കൂർ കർഫ്യൂ നേരത്തെ തന്നെ നിലവിലുണ്ട്. അതിൽ തന്നെ ചില ഭാഗങ്ങൾ മാത്രം തെരഞ്ഞെടുത്താണ് 24 മണിക്കൂറായി ദീർഘിപ്പിച്ചത്. ഭക്ഷ്യ വസ്തുക്കളും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങാനും ആതുരാലയങ്ങളിലേക്കും പുലർച്ചെ ആറ് മുതൽ ഉച്ചക്ക് ശേഷം മൂന്നു വരെ പോകാൻ അനുവദിക്കും.

Tags:    
News Summary - 24 hours curfew in makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.